IndiaLatest

കൃഷി സ്ഥലത്ത് എന്തൊക്കെ ചെയ്യണം ; വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍

“Manju”

ന്യൂഡല്‍ഹി: കൃഷി സ്ഥലത്തേക്ക് ഇനി എപ്പോഴെത്തി നനയ്‌ക്കണം ഏത് തരത്തിലുള്ള വളം ഇടണം എന്നെല്ലാം അറിയുന്നതിന് ഫോണില്‍ നോക്കിയാല്‍ മതിയാകും. കര്‍ഷകര്‍ക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ഫോണില്‍ ലഭ്യമാകുന്ന സാങ്കേതിക വിദ്യകള്‍ ഈ കഴിഞ്ഞ ദിവസം ഡല്‍ഹി പ്രഗതി മൈതാനില്‍ നടന്ന ഇന്ത്യാ മൊബൈല്‍ കോണ്‍ഗ്രസിലെ പ്രദര്‍ശന വേളയില്‍ അവതരിപ്പിച്ചിരുന്നു.

ഉപഗ്രാഹിടിസ്ഥാനത്തിലുള്ള വിവരങ്ങളുള്‍പ്പെടെ മൊബൈല്‍ ആപ്ലിക്കേഷൻ മുഖേന കര്‍ഷകരുടെ വിരല്‍ത്തുമ്പിലെത്തും. ചെറുകിട സ്റ്റാര്‍ട്ടപ്പുകളുടെ ആപ്പുകളില്‍ തുടങ്ങി വൻകിട കമ്ബനിയായ റിലയൻസിന്റെ ജിയോഗ്രഫി ഉപകരണങ്ങള്‍ വരെ ഇത്തരത്തില്‍ കര്‍ഷകര്‍ക്ക് വിവരങ്ങള്‍ കൈമാറാൻ സജ്ജമാണ്. ജിയോ കൃഷിയുടെ അഗ്രി ഐഒടി എന്ന ഉപകരണം മുഖേന കൃഷി സ്ഥലത്തെ മണ്ണില്‍ സ്ഥാപിക്കുന്ന സെൻസറിലൂടെ വിവരങ്ങള്‍ ശേഖരിക്കാനാകും

Related Articles

Check Also
Close
Back to top button