KeralaLatest

മുഖ്യമന്ത്രി വാക്‌സിന്‍ എടുക്കുമെന്ന് കെ.കെ ശെെലജ

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: രണ്ടാം ഘട്ട കൊറോണ വാക്‌സിനേഷന്‍ രാജ്യത്ത് വിജയകരമായി നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിന്‍ സ്വീകരിച്ചാണ് രണ്ടാം ഘട്ട കുത്തിവയ്പ്പിന് തുടക്കം കുറിച്ചത്. പ്രധാനമന്ത്രി വാക്‌സിന്‍ സ്വീകരിച്ചത് സന്തോഷകരമായ കാര്യമെന്ന് ആരോഗ്യമന്ത്രി കെ.കെ ശെെലജ പ്രതികരിച്ചു. അടുത്ത ദിവസം മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും കൊറോണ വാക്‌സിന്‍ സ്വീകരിക്കും.

വാക്‌സിനേഷന്‍ പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നാണ് ആഗ്രഹമെന്നും ശെെലജ അറിയിച്ചു.
കൊറോണ വാക്‌സിനെടുത്താലും ഇപ്പോഴത്തെ കരുതല്‍ നടപടികള്‍ തുടരണം. സംസ്ഥാനത്ത് ആയിരത്തോളം സെന്ററുകള്‍ വാക്‌സിനേഷന് വേണ്ടി തയ്യാറാണ്. രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. കൂടുതല്‍ സെന്ററുകള്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. വാക്‌സിന്‍ ആദ്യ ഘട്ട കുത്തിവെപ്പ് സംബന്ധിച്ച്‌ ജനങ്ങളുടെ പ്രതികരണം പരിശോധിച്ച്‌ വരികയാണ്. മൂന്ന് മാസമെങ്കിലും എടുക്കും വാക്‌സിന്റെ കൃത്യമായ ഗുണം അറിയാനെന്നും കെ.കെ ശെെലജ പ്രതികരിച്ചു.

60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള രോഗബാധിതര്‍ക്കുമാണ് ഇന്ന് മുതല്‍ കുത്തിവെുപ്പ് ആരംഭിച്ചിരിക്കുന്നത്. രാജ്യമൊട്ടാകെയുള്ള 10 കോടിപേര്‍ക്ക് ഈ ഘട്ടത്തില്‍ വാക്‌സിന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദ്ദേശം അനുസരിച്ച്‌ സര്‍ക്കാര്‍ ആശുപത്രികളിലും തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും വാക്‌സിനെടുക്കാന്‍ സൗകര്യമുണ്ടാകും. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിനേഷന്‍ സൗജന്യമാണ്. സ്വകാര്യ ആശുപത്രികളില്‍ 250 രൂപ നിരക്കിലാണ് വാക്‌സിന്‍ കുത്തിവെപ്പ് നടക്കുന്നത്.

Related Articles

Back to top button