IndiaLatest

സ്ത്രീകള്‍ക്ക് പ്രത്യേക പ്ലാനുമായി എല്‍ഐസി

“Manju”

സ്ത്രീ ശാക്തീകരണവും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുന്ന എല്‍ഐസിയുടെ മികച്ച പദ്ധതിയാണ് ‘എല്‍ഐസി ആധാര്‍ ശില പ്ലാൻ’. സ്ത്രീകള്‍ക്ക് വേണ്ടി മാത്രമുള്ള പ്ലാനാണ് ഇത്. ആധാര്‍ കാര്‍ഡുള്ളവര്‍ക്ക് പദ്ധതിയുടെ ഭാഗമാകാവുന്നതാണ്. പോളിസി ഉടമയ്‌ക്ക് മരണം സംഭവിച്ചാല്‍ പദ്ധതി വഴി നോമിനിക്ക് തുക ലഭിക്കും.

കുറഞ്ഞ പ്രിമീയം പ്ലാനാണിത്. എൻ‌ഡോവ്‌മെൻറ് പ്ലാൻ‌ ആയതിനാല്‍‌ പോളിസി കാലാവധിയുടെ അവസാനത്തില്‍‌ പോളിസി ഉടമയ്‌ക്ക് ഒരു തുക മെച്യുരിറ്റി ആനുകൂല്യമായി ലഭിക്കും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അല്ലെങ്കില്‍ അഞ്ച് വര്‍ഷത്തിന് ശേഷം മരണം സംഭവിമ്പോള്‍ ഈ പ്ലാൻ അനുസരിച്ച്‌ ലോയല്‍റ്റി കൂട്ടിച്ചേര്‍ക്കല്‍ ലഭിക്കും. പദ്ധതി പ്രകാരം വായ്പാ സൗകര്യവുമുണ്ട്. ഗുരുതരമായ അസുഖമുള്ളവരെ പ്ലാനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഓഹരി വിപണിയുമായി ബന്ധിപ്പിക്കാത്ത പരമ്ബരാഗത പ്ലാൻ എന്ന സവിശേഷതയും ‌ഇതിനുണ്ട്. എട്ട് വയസ് മുതല്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് പദ്ധതിയില്‍ ചേരാനാകും. 70 വയസാണ് പരമാവധി പ്രായം. പ്രതിദിനം 87 രൂപ മാത്രമാണ് നിക്ഷേപിക്കേണ്ടത്. കാലാവധി തീരുമ്ബോള്‍ ഉപഭോക്താക്കള്‍ക്ക് 11 ലക്ഷം രൂപ വരെ സമ്ബാദിക്കാൻ കഴിയും. 75,000 രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെ അടിസ്ഥാന തുകയായി തിരഞ്ഞെടുക്കാവുന്നതാണ്. പത്ത് മുതല്‍ 20 വര്‍ഷം വരെ നിക്ഷേപം നടത്താവുന്നതാണ്. പോളിസി ടേമിന് സമാനമാണ് പ്രിമീയം പേയ്മെന്റ് കാലാവധി. പ്രതിമാസം, ത്രൈമാസം, അര്‍ദ്ധ വാര്‍ഷികം, വാര്‍ഷികം എന്നിങ്ങനെയുള്ള വിവിധ രീതിയില്‍ പ്രീമിയം അടയ്‌ക്കാവുന്നതാണ്.

എല്‍‌ഐ‌സിയുടെ ആധാര്‍ ശില പോളിസി പ്രകാരം വായ്പാ സൗകര്യം ലഭ്യമാണ്. പണത്തിന്റെ ആവശ്യമുണ്ടെങ്കില്‍ എല്‍ഐസി രൂപപ്പെടുത്തിയ ചില നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി പോളിസി കാലയളവില്‍ പോളിസി ഉടമയ്‌ക്ക് പോളിസിയില്‍ നിന്ന് വായ്പ ലഭിക്കും

Related Articles

Back to top button