IndiaLatest

വനിതകള്‍ക്കും ഐപിഎല്‍ വേണം ; ഹര്‍മന്‍പ്രീത് കൗര്‍

“Manju”

ന്യൂഡല്‍ഹി : വനിതകള്‍ക്കും ഐപിഎല്‍ വേണമെന്ന് ഇന്ത്യന്‍ വനിത ടി-20 ക്യാപ്റ്റന്‍ ഹര്‍മീത് പ്രീത് കൗര്‍. ഐപിഎല്‍ പോലെ ഒരു വേദി വനിതാ താരങ്ങള്‍ക്കും ലഭിക്കുകയാണെങ്കില്‍ സമ്മര്‍ദ്ദ ഘട്ടത്തില്‍ കളിക്കേണ്ടതെങ്ങനെയെന്ന് പഠിക്കാന്‍ കഴിയുമെന്ന് താരം പറഞ്ഞു.
ഓസ്‌ട്രേലിയക്കാര്‍ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാന്‍ കാരണം അവര്‍ എല്ലാ സീസണിലും നല്ല രീതിയില്‍ ക്രിക്കറ്റ് കളിക്കുന്നതിനാലാണ്. WBBL അവര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം മറ്റുള്ളവര്‍ക്ക് കാണാന്‍ കഴിയും. ഓസ്‌ട്രേലിയന്‍ താരം തഹ്‌ലിയയ മഗ്രാത്ത് ബാറ്റ് ചെയ്‌ത്ത് ശ്രദ്ധിച്ചാല്‍ ബിബിഎല്ലില്‍ കളിച്ചതിന്റെ അത്മ വിശ്വാസം കാണാന്‍ സാധിക്കാമെന്ന് താരം കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്‌ട്ര ക്രിക്കറ്റിന് മുമ്പ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ആ ലെവല്‍ ആവശ്യമാണ്. താരങ്ങള്‍ക്ക് മികച്ച 20-30 മത്സരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ തങ്ങളുടെ കഴിവുകള്‍ കാണിക്കുകയും അന്താരാഷ്‌ട്ര ഗെയിമുകള്‍ക്ക് മുമ്പ് നല്ല പരിശീലനം കിട്ടുമെന്ന് ക്യാപ്റ്റന്‍ വ്യക്തമാക്കി.

Related Articles

Back to top button