KeralaLatest

സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ഡിസംബര്‍ അവസാനം നടക്കും

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ഡിസംബര്‍ അവസാനം നടക്കുമെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍. നവകേരള സദസ്സ് കഴിയുന്ന മുറയ്ക്കായിരിക്കും മന്ത്രിസഭാ പുനഃസംഘടനയെന്ന് ജയരാജന്‍ അറിയിച്ചു. അഹമ്മദ് ദേവര്‍കോവിലിനു പകരം രാമചന്ദ്രന്‍ കടന്നപ്പള്ളിയും ആന്റണി രാജുവിനു ശേഷം കെ.ബി. ഗണേഷ്‌കുമാറുമായിരിക്കും പുതിയതായി സത്യപ്രതിജ്ഞ ചൊല്ലി മന്ത്രിസ്ഥാനമേറ്റെടുക്കുക.

നിലവിലെ രണ്ട് മന്ത്രിമാരുടെ രണ്ടര വര്‍ഷമെന്ന കാലാവധി നവംബര്‍ 20-ന് പൂര്‍ത്തിയാവും. നവംബര്‍ 18 മുതലാണ് നവകേരള സദസ്സ് ആരംഭിക്കുന്നത്. ഡിസംബര്‍ 24 വരെ ഇത് നീണ്ടുനില്‍ക്കും. ശേഷമാണ് മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുക. മുന്നണിയിലെ നാല് ഘടകക്ഷികള്‍ക്ക് രണ്ടര വര്‍ഷംവീതം മന്ത്രിസ്ഥാനം നല്‍കാനായിരുന്നു തീരുമാനിച്ചിരുന്നത്.

അതിനിടെ, കേരളത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരേ ദേശീയ-സംസ്ഥാന തലത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനമായി. ദേശീയതലത്തില്‍ ഡല്‍ഹിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഉള്‍പ്പെടുന്ന വലിയ പ്രക്ഷോഭം സംഘടിപ്പിക്കും. സംസ്ഥാനതലത്തില്‍ നവകേരള സദസ്സില്‍ ഉള്‍പ്പെടുത്തിയുള്ള കണ്‍വന്‍ഷനുകളും നടത്തുമെന്നും ജയരാജന്‍ അറിയിച്ചു.

Related Articles

Back to top button