KeralaLatest

ജ്യൂസ് കുടിക്കാന്‍ വന്നില്ല, കെഎസ്ആര്‍ടിസി കണ്ടക്ടറെ മര്‍ദ്ദിച്ചു; ശിക്ഷ വിധിച്ച് കോടതി

“Manju”

പാലക്കാട്: ജ്യൂസ് കുടിക്കാന്‍ വിളിച്ചപ്പോള്‍ വരാത്തതിന് കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടറെ തല്ലിയ സംഭവത്തില്‍ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. കേസില്‍ പ്രതിയായ ജ്യൂസ് കട ജീവനക്കാരന് ആറുമാസം തടവും 4500 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

പാലക്കാട് വടക്കന്തറ സ്വദേശി കൃഷ്ണകുമാറിനെയാണ് പാലക്കാട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. 2016 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിചാരണ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം കോടതി ശിക്ഷ വിധിക്കുകയായിരുന്നു.

Related Articles

Back to top button