IndiaLatest

കനത്ത മഞ്ഞില്‍ മൂടി ഡല്‍ഹി

“Manju”

ഡല്‍ഹി: കനത്ത പുകമഞ്ഞില്‍ മൂടി ഡല്‍ഹി. ചൊവ്വാഴ്ച രാവിലെ ഡല്‍ഹിയില്‍ പലയിടങ്ങളും കനത്ത പുകമഞ്ഞാണ് അനുഭവപ്പെട്ടത്. ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ വായുമലിനീകരണം വീണ്ടും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ ദീപാവലിക്ക് വലിയ തോതില്‍ പടക്കം പൊട്ടിച്ചതാണ് വായുഗുണനിലവാരം വീണ്ടും മോശമാകാന്‍ കാരണം.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ നഗരത്തിന്റെ വായുവിന്റെ ഗുണനിലവാരം കുത്തനെ ഇടിഞ്ഞിരുന്നു. എന്നാല്‍ ഇതിനിടെ മഴ ലഭിച്ചതോടെ ദീപാവലി ദിനത്തില്‍ വായുഗുണനിലവാര സൂചിക മെച്ചപ്പെട്ട് 218 വരെയെത്തിയിരുന്നു. എന്നാല്‍ ആളുകള്‍ പടക്കംപൊട്ടച്ചതോടെയാണ് വീണ്ടും മോശമാകാന്‍ ഇടയാക്കിയത്.

ബാവന, നരേല, രോഹിണി, ആര്‍.കെ പുരം, ദ്വാരകനരേല, ഒഖ്‌ലനരേല തുടങ്ങിയ സ്ഥലങ്ങളില്‍ വായുഗുണനിലവാര സൂചിക 400ന് മുകളിലാണ്. വായുഗുണനിലവാര സൂചികയില്‍ 400-നു മുകളില്‍ കടക്കുന്നതോടെ ഗുരുതാവസ്ഥയിലും 450 കടക്കുന്നതോടെ മലിനീകരണത്തോത് അതീവ ഗുരുതരാവസ്ഥയിലെത്തിയതായുമാണ് കണക്കാക്കുന്നത്.

Related Articles

Back to top button