InternationalLatest

എറിക് ബയി യുണൈറ്റഡ് വിടുന്നു

“Manju”

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സെന്റര്‍ ബാക്ക് എറിക് ബയിയും ക്ലബ് വിട്ടു. ഫ്രഞ്ച് ക്ലബായ മാഴ്സെ ആണ് താരത്തെ സ്വന്തമാക്കിയത്.ലോണില്‍ ആകും താരം ക്ലബ് വിടുന്നത്. ലോണിന് അവസാനം എറിക് ബയിയെ മാഴ്സെ സ്ഥിര കരാറില്‍ സ്വന്തമാക്കും. 2024വരെയുള്ള കരാര്‍ ബയിക്ക് മാഞ്ചസ്റ്ററില്‍ ഉണ്ട്.യുണൈറ്റഡില്‍ വരാനെക്കും ലിന്‍ഡെലോഫിനും മഗ്വയറിനും ലിസാന്‍ഡ്രോക്കും പിറകിലാകും ബയിയുടെ സ്ഥാനം എന്നതാണ് താരം ഇത്തരം ഒരു തീരുമാനം എടുക്കാന്‍ കാരണം. ഈ സീസണിലെ ആദ്യ മൂന്ന് മത്സരത്തിലും ബയിക്ക് അവസരം ഉണ്ടായിരുന്നില്ല.പരിക്ക് കാരണം ഈ കഴിഞ്ഞ സീസണിലും കാര്യമായ സംഭാവനകള്‍ ചെയ്യാന്‍ എറിക് ബയിക്ക് ആയിരുന്നില്ല. ബയി 2016ല്‍ ആയിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എത്തിയത് .യുണൈറ്റഡ് കരിയറില്‍ ഉടനീളം ബയിക്ക് പരിക്ക് വലിയ പ്രശ്നമായിരുന്നു‌. എസ്പാന്യോളില്‍ നിന്ന് വലിയ പ്രതീക്ഷയോടെ ആയിരുന്നു താരം യുണൈറ്റഡില്‍ എത്തിയത്.

Related Articles

Back to top button