IndiaLatest

പ്രതിഷ്ഠാ സമർപ്പണത്തിന് സാകേതിലെത്തി ആത്മീയ നേതാക്കൾ

“Manju”

ന്യൂഡല്‍ഹി:  സിൽവർ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സാകേത് ശാന്തിഗിരിയിൽ വിവിധ ധർമ്മങ്ങളെ ഉൾക്കൊള്ളുന്ന നിരവധി പുരോഹിതരും ആത്മീയ നേതാക്കളും പങ്കെടുത്തു.  കാത്തോലിക്ക സഭ പ്രതിനിധികൾ, സിഖ് മത പുരോഹിതർ, മാതാ അമൃതാനന്ദപുരി ആശ്രമം പ്രതിനിധികൾ, ബ്രഹ്മകുമാരീസ്, ഇമാമുമാർ തുടങ്ങി  നിരവധി പേരാണ് സാകേതിലെത്തിയത്.

ഗുരുദ്വാര ബംഗ്‌ള സാഹിബ് മുഖ്യ പുരോഹിതന്‍ സിംഗ സാഹിബ് ഗ്യാനി രഞ്ജിത്ത് സിംഗ്, അമൃത ഹോസ്പിറ്റല്‍ ഫരീദാബാദാ മേധാവി നിര്‍ജാമൃതാനന്ദപുരി, ഡല്‍ഹി ജുമാമസ്ജിദ് ഇമാം മൌലാനാ മുഹീബുള്ള നദ്വി, കാത്തോലിക്ക സഭ ഡല്‍ഹി ഇന്റര്‍ ഫെയ്ത്ത് എസ്.വി.ഡി. ഡയറക്ടര്‍ റവ. ഡോ. നോബര്‍ട്ട് ഹെര്‍മന്‍, ഡല്‍ഹി അക്ഷര്‍ധാം ആര്‍ഷ് റിസര്‍ച്ച് സെന്റര്‍ ഡയറക്ടർ ഡോ.ജെ.എം.ദവേ, കാത്തോലിക്‌സ് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഫാ.ജെര്‍വിസ് ഡിസൂസ, ഡല്‍ഹി സാകേതിലുള്ള ബ്രഹ്‌മകുമാരീസ് ഡയറക്ടർ ബ്രഹ്‌മകുമാരി ആഷ, പുഷ്പവിഹാര്‍ ശ്രീധര്‍മ്മ ശാസ്ത്ര ക്ഷേത്രം പ്രസിഡന്റ് കെ.എസ്. വൈദ്യനാഥന്‍ എന്നിവർ അവരിൽ ഉൾപ്പെടുന്നു.

.

Related Articles

Back to top button