InternationalLatest

അന്‍പത്തിയൊന്ന് പേരെ വെടിവെച്ചു വീഴ്ത്തിയ പ്രതി മടങ്ങിയത് മൂന്നു മാസത്തിന് ശേഷം

“Manju”

മെല്‍ബണ്‍ : കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ന്യൂസീലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ രണ്ടു മസ്ജിദുകളിലായി 51 പേരെ വെടിവച്ചു വീഴ്ത്തിയ ഓസ്ട്രേലിയന്‍ വംശജന്‍ ബ്രന്റന്‍ ടറാന്റ് 2016 ല്‍ മൂന്നു മാസം ഇന്ത്യയിലും താമസിച്ചിരുന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍, മൂന്നു മാസം ബ്രന്റന്‍ ഇന്ത്യയില്‍ എന്തു ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയ്ക്ക് പുറമേ ചൈന, ജപ്പാന്‍, റഷ്യ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്.2019 മാര്‍ച്ച് 15 ന് ബ്രന്റന്‍ നടത്തിയ വെടിവയ്പില്‍ അഞ്ച് ഇന്ത്യക്കാരും മരിച്ചിരുന്നു.

2014 നും 2017 നും ഇടയിലാണ് ബ്രന്റന്‍ ലോകയാത്ര നടത്തിയത്. ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ സമയം തങ്ങിയത് ഇന്ത്യയിലാണ്. 2015 നവംബര്‍ 21 മുതല്‍ 2016 ഫെബ്രുവരി 18 വരെ ബ്രന്റന്‍ ഇന്ത്യയില്‍ താമസിച്ചിരുന്നുവെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.തീവ്ര സ്വഭാവമുള്ള സംഘടനകളുടെ വെബ്സൈറ്റുകളും യ്യൂട്യൂബ് ചാനലുകളും ബ്രന്റന്‍ കണ്ടിരുന്നു. അതേസമയം, ഇയാള്‍ക്ക് ഏതെങ്കിലും ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നതിനെ കുറിച്ചോ പരിശീലനം നേടിയതിനെക്കുറിച്ചോ സൂചനയില്ല.

Related Articles

Back to top button