Kozhikode

ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചില്‍ പൗർണ്ണമി സത്‌സംഗം ഉദ്ഘാടനം നിര്‍വ്വഹിച്ച് സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

“Manju”

കോഴിക്കോട്: ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി  കക്കോടി ബ്രാഞ്ചില്‍ പൗർണ്ണമി സത്‌സംഗം ഉദ്ഘാടനം ചെയ്തു. കക്കോടി ആശ്രമം കാര്യദര്‍ശ്ശി സ്വാമി വന്ദനരൂപൻ ജ്ഞാന തപസ്വി അദ്ധ്യക്ഷപദം അലങ്കരിച്ച ചടങ്ങില്‍ ആശ്രമം അഡ്വൈസറി കമ്മിറ്റി അംഗം ശ്രീ രാധാകൃഷ്ണൻ. എം. സ്വാഗതം ആശംസിച്ചു.  സബീര്‍മോന്‍ അഡ്വൈസറി കമ്മിറ്റി മെമ്പര്‍ ശാന്തിഗിരി ആശ്രമം,  പി. എം. ചന്ദ്രന്‍ കണ്‍വീനര്‍ ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം, ജിഷ പി. ജെ. (കോ-ഓർഡിനേറ്റർ, ശാന്തിഗിരി മാതൃമണ്ഡലം); അഭിനന്ദ് (കോ-ഓർഡിനേറ്റർ, ശാന്തിഗിരി ശാന്തിഹിമ),വിനയധന്യ (കോ-ഓർഡിനേറ്റർ, ശാന്തിഗിരി ഗുരുമഹിമ) തുടങ്ങിയവര്‍ യോഗത്തില്‍ ആശംകളറിയിച്ചു. ജുബിന്‍ ബാബു, അസിസ്റ്റന്റ്  മാനേജര്‍ അഡ്മിനിസ്ട്രേഷന്‍, ശാന്തിഗിരി ആശ്രമം കോഴിക്കോട് ഏരിയ (സിറ്റി) ചടങ്ങില്‍ കൃതജ്ഞത രേഘപ്പെടുത്തി.

Related Articles

Back to top button