KeralaLatest

പാനിപൂരി അറിയാതെ പോകുന്ന 5 ഗുണവും‍; ദോഷവും അറിഞ്ഞിരിക്കണം!

“Manju”

കേരളത്തിലേക്ക് വടക്കേ ഇന്ത്യക്കാര്‍ എത്തിയതിനൊപ്പം കൂടെ എത്തിയ കക്ഷിയാണ് പാനി പൂരി. മലയാളി ഇതിനെ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. ഏറെ സ്വാദിഷ്ടമായ സ്ട്രീറ്റ് ഫുഡുകളിലൊന്നാണ് പാനി പൂരി.

മസാലകള്‍ കലര്‍ന്ന ഉരുളക്കിഴങ്ങുകള്‍, ചെറുപയര്‍, ഉള്ളി എന്നിവയുടെ മിശ്രിതം, പുളിവെള്ളം, പുതിന, മല്ലി, മറ്റ് ഔഷധസസ്യങ്ങള്‍ എന്നിവയാല്‍ നിറച്ച പൊള്ളയായ, ക്രിസ്പി ബോള്‍ ആണ് ഇത്. ആരോഗ്യത്തിന് സഹായകമായ ഗുണങ്ങള്‍ ഇവ നല്‍കുന്നുണ്ട്. അവയില്‍ ചിലത് ഇതാ.

1) മെച്ചപ്പെട്ട ദഹനത്തിന്:സുഗന്ധ വ്യഞ്ജനങ്ങളും പാനി പൂരിയില്‍ ചേര്‍ക്കുന്നുണ്ട്. ഇവ ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു.

2) പോഷക സമ്ബന്നം:ശരീര ഘടനയ്‌ക്കും പ്രവര്‍ത്തനങ്ങള്‍ക്കും സഹായിക്കുന്ന ഘടകങ്ങളായ മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. പോഷകങ്ങള്‍ ശരീരത്തിന് ലഭിക്കാനായി പാനി പൂരി കഴിക്കുന്നത് നല്ലതാണ്.

3) ശരീരം ഭാരം കുറയ്‌ക്കാൻ:- പാനി പൂരിയില്‍ ഉപയോഗിക്കുന്ന വെള്ളം ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കും. ഇതില്‍ കലോറി കുറവാണ്. മെറ്റബോളിസത്തെ സഹായിക്കുന്ന നാരുകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. പാനി പൂരിയുടെ ബോളില്‍ നിറയ്‌ക്കുന്ന ഫില്ലിംഗില്‍ ഉപയോഗിക്കുന്ന പച്ചക്കറികളാണ് കലോറിയെ നിയന്ത്രിക്കുന്നത്.

4) രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാൻ:- ജീരകം, കുരുമുളക്, ഇഞ്ചി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ പാനി പൂരിയില്‍ ചേര്‍ക്കുന്നുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്‌ക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ് ഇവ.

5) അസിഡിറ്റി കുറയ്‌ക്കാൻ:- പാനിപൂരിയില്‍ ഉപയോഗിക്കുന്ന വെള്ളം അസിഡിറ്റിയില്‍ നിന്ന് രക്ഷനേടാൻ മികച്ച ഓപ്ഷനാണ്. മല്ലിയില, പുതിന തുടങ്ങിയവ ദഹനത്തെ സഹായിക്കും.

ഗുണം പോലെ തന്നെ ദോഷവും ചെയ്യുന്ന ലഘുഭക്ഷണമാണ് പാനി പൂരി. ഇതിന്റെ ചേരുവകളോ ഇവ എത്രത്തോളം ഭക്ഷ്യയോഗ്യമാണെന്നോ ശ്രദ്ധിക്കാതെയാണ് പലരും പാനി പൂരി കഴിക്കുന്നത്. ഒരു പാനി പൂരിയില്‍ ശരാശരി 25-30 കലോറി അടങ്ങിയിട്ടുണ്ട്. 6-8 പാനി പൂരികള്‍ അടങ്ങിയ ഒരു പ്ലേറ്റില്‍ ഏകദേശം 200-250 കലോറി ഉണ്ട്. കാര്‍ബോഹൈഡ്രേറ്റും കലോറിയും കൂടുതലുള്ള ഫില്ലിംഗുകള്‍ അകത്ത് നിറച്ചാല്‍ പാനി പൂരി ദോഷകരമാകും.

ഉരുളക്കിഴങ്ങാണ് ഇതില്‍ അധികവും ഉപയോഗിക്കുന്നത്. ഉയര്‍ന്ന കാര്‍ബോഹൈഡ്രേറ്റ് ഇതിലടങ്ങിയിട്ടുണ്ട്. ഇതിനൊപ്പം കഴിക്കുന്ന ചട്നിയിലും പുളിവെള്ളത്തിലും ഉയര്‍ന്ന പഞ്ചസാര അടങ്ങിയിട്ടുണ്ട്. പൂരിയില്‍ കൂടിയ ഉപ്പിന്റെ അംശവും ആരോഗ്യത്തിന് അത്ര നല്ലതല്ല. അതിനാല്‍ പാനി പൂരി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.

ഉരുളക്കിഴങ്ങിന് പകരം, വേവിച്ച പയര്‍ വര്‍ഗങ്ങള്‍, മധുരക്കിഴങ്ങ് എന്നിവ ഉപയോഗിക്കാവുന്നതാണ്. പഞ്ചസാരയ്‌ക്ക് ബദലായി ഈന്തപ്പഴം ഉപയോഗിക്കാവുന്നതാണ്. വെള്ളത്തില്‍ ഉപ്പും, മസാലയും ചേര്‍ക്കുന്നത് കുറയ്‌ക്കുന്നതും നല്ലതാണ്. തുളസി, മല്ലിയില തുടങ്ങിയവയ്‌ക്കൊപ്പം നാരങ്ങാനീരും ഉപയോഗിച്ചാല്‍ സ്വാദിഷ്ടമാകും, ഒപ്പം കലോറിയും കുറയ്‌ക്കാവുന്നതാണ്.

നേരത്തേ ഉണ്ടാക്കിവച്ച കൂട്ടും പാനീയങ്ങളുമാണ് ഇതിന്റെ ചേരുവകള്‍. ഭക്ഷ്യവസ്തുക്കള്‍ പഴകുമ്ബോള്‍ വളരുന്ന സാല്‍മൊണല്ല, സ്റ്റെഫല്ലോകോക്കസ് തുടങ്ങിയ ബാക്ടീരിയകളുടെ സാന്നിധ്യം പലപ്പോഴും ഇത്തരം ഭക്ഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. അതും ശ്രദ്ധിക്കേണ്ടതാണ്.

Related Articles

Back to top button