IndiaLatest

കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു

“Manju”

ന്യൂദല്‍ഹി : സംസ്ഥാനങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം ഉയര്‍ന്നതോടെ നിയന്ത്രങ്ങള്‍ കടുപ്പിക്കാന്‍ ഒരുക്കവുമായി സര്‍ക്കാരുകള്‍. രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 58000 ആയി. അഞ്ച് ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആര്‍). കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കൂടി വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് സംസ്ഥാനം നടപടികള്‍ക്ക് ഒരുങ്ങുന്നത്.

കോവിഡ് മൂന്നാം തരംഗം രാജ്യത്ത് തുടങ്ങിയതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കൂടാതെ രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം രണ്ടായിരത്തിലേക്ക് അടുത്തിരിക്കുകയാണ്. ഇതോടെ രോഗബാധിതരുടെ എണ്ണം കൂടുതലുള്ള സംസ്ഥാനങ്ങള്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.

ദല്‍ഹിയിലെ നിയന്ത്രങ്ങള്‍ കടുപ്പിക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. അതിനു പുറമേ ഉത്തര്‍പ്രദേശും കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങുകയാണ്. പ്രതിദിന രോഗബാധിതരുടെ എണ്ണം പതിനെട്ടായിരം പിന്നിട്ട മഹാരാഷ്ട്രയും കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരും. പഞ്ചാബും ബീഹാറും രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു കഴിഞ്ഞു.

അതേസമയം ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തമിഴ്‌നാട് വീണ്ടും നിയന്ത്രണമേര്‍പ്പെടുത്തി. ഇന്ന് മുതല്‍ തമിഴ്‌നാട് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കുകയാണ്. രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ തമിഴ്‌നാട്ടിലേക്ക് കടത്തി വിടൂ. ഇത് കൂടാതെ ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് കര്‍ണാടകയിലും കര്‍ശന നിയന്ത്രണങ്ങള്‍. കര്‍ണാടകയിലുടനീളം വാരാന്ത്യ കര്‍ഫ്യൂഏര്‍പ്പെടുത്തി.

Related Articles

Back to top button