IndiaLatest

ഓണ്‍ലൈൻ ഇടപാടുകള്‍ സുരക്ഷിതവും സൗകര്യപ്രദവുമാക്കാൻ വ്യോം ആപ്പ് റെഡി

“Manju”

ഇന്ന് യുപിഐ മുഖേന ഇടപാടുകള്‍ നടത്താത്തവര്‍ ചുരുക്കമായിരിക്കാം. വേഗത്തില്‍ പണമിടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിനായി യുപിഐ സൗകര്യവും മൊബൈല്‍ ബാങ്കിംഗും ഒരുമിച്ച്‌ നടത്താനാകുന്ന ആപ്പ് ആണെങ്കില്‍ ഉപയോക്താക്കള്‍ സംതൃപ്തരായിരിക്കും. ഇപ്പോഴിതാ ഇത്തരത്തില്‍ ഉപയോക്താക്കള്‍ക്ക് ഉപകാരപ്രദമാകും വിധത്തില്‍ യൂണിയൻ ബാങ്ക് പുതിയ ആപ്ലിക്കേഷൻ അവതരിപ്പിച്ചിരിക്കുകയാണ്. ഇടപാടുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനായി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ വ്യോം കണ്ടെയ്നര്‍ എന്ന ആപ്ലിക്കേഷനാണ് അവതരിപ്പിച്ചിരിക്കുന്നത്. മൊബൈല്‍ ബാങ്കിംഗും യുപിഐ ഇടപാടുകളും സുരക്ഷിതമായി ഇതിലൂടെ നടത്താനാകും.

വ്യോം ആപ്ലിക്കേഷൻ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ലഭ്യമാണ്. ആവശ്യമുള്ള സേവനങ്ങള്‍ക്കായി ഉപയോക്താക്കള്‍ ആപ്പില്‍ രജിസ്‌ട്രേഷൻ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ആപ്പിലെ ഭിം യുപിഐ ഐക്കോണില്‍ ആദ്യമായി ക്ലിക്ക് ചെയ്യുമ്ബോള്‍ ഉപയോക്താക്കളോട് ഒരു യുപിഐ ഐടി തയാറാക്കേണ്ടതുണ്ടോ എന്ന് ചോദിക്കും. ഇത് അംഗീകരിക്കുന്നതോടെ ഉപയോക്താക്കള്‍ക്ക് യുപിഐ ഐഡി ക്രിയേറ്റ് ചെയ്യാവുന്നതാണ്. അക്കങ്ങളും അക്ഷരങ്ങളും അടങ്ങിയ ആദ്യ ഭാഗത്തിന് ശേഷം @unionbankofindia, @uboi, @unionbank എന്നിങ്ങനെയുള്ള ഹാൻഡിലുകളാകും ഉണ്ടാകുക. ഇതിനൊപ്പം തന്നെ ഏതാണ് ബാങ്കെന്ന് തിരഞ്ഞെടുത്ത് യുപിഐ ഐഡിയുമായി ബന്ധിപ്പിക്കണം.

സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് പുറമെ കറണ്ട് അക്കൗണ്ടുകളും ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ടുകളുമെല്ലാം യുപിഐ ഐഡിയുമായി ബന്ധിപ്പിക്കാവുന്നതാണ്. എന്നാല്‍ ബാങ്ക് അക്കൗണ്ടുകള്‍ ആക്ടീവ് ആയിരിക്കണമെന്നു മാത്രം. പണമിടപാടുകള്‍ നടത്തുന്നതിന് പുറമെ ഇതിലൂടെ മറ്റുള്ളവരില്‍ നിന്നും പണം സ്വീകരിക്കുകയും ബാലൻസ് നോക്കുകയും ചെയ്യാനാകും. യുപിഐ മുഖേന നല്‍കാൻ സാധിക്കുന്ന പണത്തിന് പരിധി നിശ്ചയിക്കാനുള്ള സംവിധാനവും ഇതിലുണ്ട്. പരമാവധി ഒരു ലക്ഷം രൂപ വരെ ഇത്തരത്തില്‍ പരിധി നിശ്ചയിക്കാവുന്നതാണ്.

Related Articles

Back to top button