KeralaLatest

നവ കേരള സദസ്സ് ശാന്തിഗിരി വാര്‍ഡില്‍ നാളെ പരാതികൾ സ്വീകരിക്കുന്നു.

“Manju”

നവകേരള സദസ്സ്: അകവും പുറവും

പോത്തൻകോട് :മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ മന്ത്രിമാരും ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ മേധാവികളും കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും നേരിട്ടെത്തി ജനങ്ങളുടെ പരാതി നേരിട്ടു സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. നവകേരള സദസുമായി ബന്ധപ്പെട്ട പരിപാടികളുടെ അനുബന്ധമായി നടക്കുന്ന വീട്ടുമുറ്റ സദസ്സ് നാളെ വൈകുന്നേരം 3:00 മണിക്ക് (8/12/23 വെള്ളിയാഴ്ച) ആനന്ദപുരം ഏരിയയിലെ ക്ലബിന് സമീപം വെച്ച് നടക്കുന്നു. ബന്ധപ്പെട്ട ഗവൺമെൻറ് ഡിപ്പാർട്ട്മെന്റുകളിലേക്ക് നൽകേണ്ട ഏതു പരാതികളും സ്വീകരിക്കുകയും പരാതിക്ക് റസീറ്റ് നൽകുകയും ചെയ്യുന്നു. നവ കേരള സദസ്സിനകത്തു വരുന്ന പരാതികൾ ആക്ഷേപമില്ലാതെ പരിഹരിക്കുവാൻ ശ്രമിക്കുമെന്നതിനാൽ ഈ അവസരം എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

Related Articles

Back to top button