KeralaLatest

വേളാവൂരില്‍ സൗജന്യ മെഡിക്കൽ ക്യാമ്പ് 16 ന് ശനിയാഴ്ച

“Manju”

വെഞ്ഞാറമൂട് : ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജും വേളാവൂർ സൗത്ത് റസിഡൻ്റസ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ സിദ്ധ മെഡിക്കൽ ക്യാമ്പ് 2023 ഡിസംബർ 16 ശനിയാഴ്ച നടക്കും. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 വരെ വേളാവൂർ ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന മെഡിക്കൽ ക്യാമ്പിൽ അസ്ഥി-സന്ധി രോഗങ്ങൾ, ത്വക് രോഗങ്ങൾ, ജീവിതശൈലി രോഗങ്ങൾ തുടങ്ങിയവയ്ക്കുളള സൗജന്യ കൺസൾട്ടേഷനും ഔഷധങ്ങളും ലഭ്യമാക്കും. ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലെ പ്രൊഫസർമാർ ഉൾപ്പെടുന്ന വിദഗ്ദ്ധസംഘത്തിൻ്റെ നേതൃത്വത്തിലാകും ക്യാമ്പ് നടക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും മാനസികാരോഗ്യം വീണ്ടെടുക്കുന്നതിന് പ്രത്യേക കൗൺസലിംഗ് വിഭാഗവും ക്യാമ്പിൽ ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് 9446559993, 94950 74311 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button