IndiaKeralaLatestThiruvananthapuram

കോവിഡ്​ ബാധിച്ചവരില്‍ മാസങ്ങള്‍ക്ക്​ ശേഷവും രോഗലക്ഷണങ്ങള്‍ കണ്ടേക്കാമെന്ന്​ പഠനം

“Manju”

സിന്ധുമോൾ. ആർ

ലണ്ടന്‍: കോവിഡ് വൈറസ്​ ബാധിച്ചവരില്‍ മാസങ്ങള്‍ക്ക്​ ശേഷവും രോഗലക്ഷണങ്ങള്‍ ഉണ്ടാകുമെന്ന്​ പഠനം. കോവിഡി​ന്റെ ദീര്‍ഘകാല പ്രത്യാഘാതത്തെക്കുറിച്ചുള്ള പഠനത്തിലാണ്​ രോഗമുക്തി നേടിയവരില്‍ വീണ്ടും ലക്ഷണങ്ങള്‍ അനുഭവപ്പെ​ട്ടേക്കാമെന്ന്​ കണ്ടെത്തിയിരിക്കു​ന്നത്​.

വൈറസില്‍ നിന്നും രോഗമുക്തി നേടിയ ധാരാളം പേരില്‍ രണ്ടോ മൂന്നോ മാസങ്ങള്‍ക്ക് ശേഷം ശ്വാസോച്ഛ്വാസവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട്​, ക്ഷീണം, ഉത്കണ്ഠ, വിഷാദം എന്നീ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നുണ്ടെന്ന് ഓക്സ്ഫോര്‍ഡ് സര്‍വകലാശാല അറിയിച്ചു. കോവിഡ്​ ബാധിച്ചവരില്‍ ഒന്നിലധികം അവയവങ്ങളില്‍ അസാധാരണതകളുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി. അതിജീവിച്ചവരില്‍ അവയവങ്ങളിലെ വീക്കം പോലുള്ളവ കോവിഡ് മൂലം ഉണ്ടായതാകുമെന്നും ഗവേഷകര്‍ പറയുന്നു.

Related Articles

Back to top button