KeralaLatestThiruvananthapuram

കാർ ഹോട്ടലിലേക്ക് ഇടിച്ചു കയറി കടയുടമ മരിച്ചു

“Manju”

അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന കാർ ഹോട്ടലിലേക്ക് ഇടിച്ചു കയറി കടയുടമ മരിച്ചു|  shop owner died after a car carrying Ayyappa devotees rammed into hotel in  venjaramood thiruvananthapuram ...

തിരുവനന്തപുരം : വെഞ്ഞാറമൂട് തണ്ട്രാ പൊയ്കയിൽ ആന്ധ്രയിൽ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന കാർ കടയിലേക്ക് ഇടിച്ചു കയറി കട ഉടമ രമേശ് ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ 4.20നാണ് സംഭവം നടന്നത്. ശബരിമല ദർശനം കഴിഞ്ഞ് കന്യാകുമാരിയിലേക്ക് പോവുകയായിരുന്നു വാഹനം നിയന്ത്രണം വിട്ടു എതിർ വശത്തുള്ള നെസ്റ്റ് ബേക്കറിയിൽഇടിച്ചു കയറിയായിരുന്നു. പുലർ ച്ചേ കട തുറന്ന് ലൈറ്റ് ഇട്ടശേഷം കടയുടെ ഡോറിന്റെ ഭാഗത്തു നിൽക്കുമ്പോൾ നിയന്ത്രണം വിട്ട കാർ അമിതവേഗത്തിൽ ഇടിച്ചു കയറി രമേശിന്റെ സ്കൂട്ടറും തകർത്തു രമേശിനെയും ഇടിച്ചു തെറിപ്പിച്ച് സമീപത്ത് വീട്ടിന്റെ മതിലും തകർത്തു കൊണ്ട് 100 മീറ്റർ മാറി തലകുത്തനെ മറിയുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കും മുമ്പ് തന്നെ രമേശൻ മരണപ്പെട്ടിരുന്നു. സ്കൂട്ടർ പൂർണമായും തകർന്നുപോയിട്ടുണ്ട്. കടയുടെ ഒരു ഭാഗവും തകർന്നു . ശബ്ദം കേട്ട് നാട്ടുകാരും , പോലീസും , ഫയർഫോഴ്സും ചേർന്നാണ് രമേശനെ ആശുപത്രിയിലേക്ക് മാറ്റിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം . പരിക്കേറ്റഅയ്യപ്പഭക്തരെ ഗോകുലം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

Related Articles

Back to top button