KeralaLatestMalappuram

തീര്‍ത്ഥയാത്രാ സംഘം തുഞ്ചന്‍പറമ്പ് സന്ദര്‍ശിച്ചു.

“Manju”

തിരൂര്‍(മലപ്പുറം) : ശാന്തിഗിരി ആശ്രമത്തില്‍ നിന്ന് ആശ്രമം ബ്രാഞ്ച് സന്ദര്‍ശിക്കുന്ന സന്ന്യാസിനിമാരടങ്ങുന്ന തീര്‍ത്ഥയാത്രാ സംഘം മലപ്പുറം തെയ്യാല ആശ്രമത്തിലേക്കുള്ള മാല്‍ഗമദ്ധ്യേ തുഞ്ചന്‍ പറമ്പിലെത്തി. മലയാള ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ സ്മരണ നിലനിര്‍ത്തുകയും ജീവിത വീക്ഷണം പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 1964-ല്‍ സ്ഥാപിതമായ ഒരു സാംസ്കാരിക സ്ഥാപനമാണ് തുഞ്ചന്‍ സ്മാരകം. മലപ്പുറം ജില്ലയില്‍ തിരൂരിലെ തുഞ്ചന്‍ പറമ്പിലാണ് സ്മാരകം സ്ഥിതി ചെയ്യുന്നത്. രാവിലെ കോഴിക്കോട് കക്കോടി വിശ്വജ്ഞാന മന്ദിരത്തില്‍ നിന്നും യാത്രതിരിച്ച സംഘം യാത്രാമദധ്യത്തിലെ മലയാള ഭാഷാ പിതാവിന്റെ ഓര്‍മ്മയില്‍ നമ്രശിരസ്കരായി. ഇന്ന് ഉച്ചയ്ക്ക് തീര്‍ത്ഥയാത്രികര്‍ തെയ്യാല ആശ്രമത്തിലെത്തിച്ചേരും.

Related Articles

Back to top button