KeralaLatestPalakkad

 മഴ: മലമ്പുഴ ഡാം തുറന്നു

“Manju”

പാലക്കാട്: ജില്ലയിലും മലമ്പുഴ ഡാമിന്റെ വൃഷ്ടി പ്രദേശത്തും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ശനിയാഴ്ച വൈകീട്ട് മൂന്നിന് മലമ്പുഴ ഡാമിലെ നാല് സ്പില്‍വെ ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം തുറന്നു.
ഡാമിലെ ശനിയാഴ്ചത്തെ ജലനിരപ്പ് 111.08 മീറ്ററാണ്. പരമാവധി സംഭരണശേഷി 115.06 മീറ്ററാണ്.

ജില്ലയിലെ മറ്റു അണക്കെട്ടുകളിലെ ജലനിരപ്പ് മീറ്ററിൽ (ബ്രാക്കറ്റിൽ സംഭരണ ശേഷി) കാഞ്ഞിരപ്പുഴ ഡാം-94.50 (97.50), മംഗലം ഡാം -76.59 (77.88), പോത്തുണ്ടി ഡാം– 101.11(108.24), മീങ്കര ഡാം-155.93(156.36), ചുള്ളിയാര്‍ ഡാം-147.14 (154.08), വാളയാര്‍ ഡാം-198.97 (203), ശിരുവാണി ഡാം-876.50 (878.5), മൂലത്തറ റെഗുലേറ്റര്‍-183.1 (184.65)

Related Articles

Back to top button