IndiaLatest

സ്ത്രീകള്‍ക്ക് സ്വയം സഹായത്തിനായി 15,000 ഡ്രോണുകള്‍

“Manju”

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് സ്വയം സഹായത്തിനായി 15,000 ഡ്രോണുകള്‍. ഇതിനായി ഡ്രോണ്‍ ദീദി പദ്ധതിക്ക് തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച്‌ തീരുമാനമുണ്ടായത്. കാര്‍ഷിക ആവശ്യത്തിനായി വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് പദ്ധതിയിലൂടെ ഡ്രോണുകള്‍ വാടകയ്‌ക്ക് നല്‍കുന്നതാണ് പദ്ധതി.

വിളകള്‍ക്ക് ‌വളങ്ങള്‍ തളിക്കാനും മറ്റ് കാര്‍ഷിക ആവശ്യങ്ങള്‍ക്കും ഡ്രോണുകള്‍ ഉപയോഗിക്കാം. 2023-24, 2025-26 വര്‍ഷത്തിലാണ് പദ്ധതി എത്തുന്നത്. പദ്ധതിക്ക് കീഴില്‍ വനിതകള്‍ക്ക് ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കാനുള്ള പരിശീലനം നല്‍കും. ഒപ്പം ഇവര്‍ക്ക് എല്ലാ മാസവും ഓണറേറിയം നല്‍കാനും തീരുമാനമായിട്ടുണ്ട്. കൃഷിയില്‍ സാങ്കേതിക വിദ്യയുടെ ഉപയോഗവും വഴി രാസവളങ്ങളും കീടനാശിനികളും തളിക്കുന്നതിലെ കാര്യക്ഷമത വര്‍ദ്ധിക്കും.

സ്ത്രീകള്‍ക്ക് സ്വാശ്രയത്വം പ്രദാനം ചെയ്യുന്നതാണ് പദ്ധതി. കൃഷിയില്‍ നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗം വര്‍ദ്ധിക്കാനും ഇത് വഴി കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും സാധിക്കും. 2023 നവംബര്‍ 28നാണ് പ്രധാനമന്ത്രി ഡ്രോണ്‍ ദീദി പദ്ധതി ആരംഭിച്ചത്. അടുത്ത 4 വര്‍ഷത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് ഡ്രോണുകള്‍ നല്‍കും.

Related Articles

Back to top button