KeralaLatest

വയനാട്ടില്‍ വന്യമൃഗങ്ങള്‍ കാടിറങ്ങി; ഭീതിപരത്തി കരടി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

“Manju”

മാനന്തവാടി: വയനാട്ടില്‍ വന്യമൃഗങ്ങള്‍ കാടിറങ്ങി നാട്ടിലേക്ക് വരുന്നത് പതിവാകുന്നു. പുലിയും കടുവയും ആനയും മാത്രമല്ല ഇപ്പോള്‍ കരടിയും ജനവാസ മേഖലിയെത്തയതോടെ ഭീതിയിലാണ് ഇപ്പോള്‍ നാട്ടുകാര്‍. ഇന്നലെ മാനന്തവാടി മേഖലയിലാണ് കരടി ഇറങ്ങിയത്. വള്ളിയൂര്‍ കാവിലും തോണിച്ചാലിലും കരടി ഭീതി പരത്തി. കരടിയെ നാട്ടുകാര്‍ കണ്ട വിവരമറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തി തിരച്ചില്‍ നടത്തി.

കഴിഞ്ഞ ദിവസങ്ങളില്‍ വള്ളിയൂര്‍ക്കാവ്, തോണിച്ചാല്‍ ഭാഗങ്ങളില്‍ എത്തിയ കരടിയെ ഇന്നലെ രാവിലെ ആറരയോടെ പാലിയാണ പഴയിടം കവലയില്‍ കരുന്തോടില്‍ അനീഷ് ആണ് ആദ്യം കണ്ടത്. പുലര്‍ച്ചെ കൊമ്മയാട് സെന്റ് സെബാസ്റ്റ്യന്‍സ ്പള്ളിയിലെ അടുക്കളയുടെ വാതില്‍ പൊളിച്ച്അകത്തു കയറി. പുലര്‍ച്ചെ അടുക്കള ഭാഗത്തു നിന്ന് ശബ്ദം കേട്ടിരുന്നതായും രാവി ലെ കുര്‍ബാന കഴിഞ്ഞ് എത്തി പരിശോധിച്ചപ്പോഴാണ് അടുക്കള വാതില്‍ പൊളിച്ചതായി കണ്ടതെന്നും പള്ളി വികാരി പറഞ്ഞു.

തൊഴിലുറപ്പ് തൊഴിലാളികള്‍ക്കു നേരെയും കരടിയുടെ ആക്രമണ ശ്രമം ഉണ്ടായി. തുടര്‍ന്ന് തൊഴിലുറപ്പ്പണികള്‍ നിര്‍ത്തി വച്ചു. ഇതിനിടെ കക്കടവിലെ വയലിലൂടെ കരടി പോകുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായി.

കരടിക്കായി വനംവകുപ്പ് ്തിരച്ചില്‍ ഊര്‍ജിതമാക്കി. ഏറ്റവും ഒടുവില്‍ കക്കടവ് കള്ളുഷാപ്പിനു സമീപത്തെ തോട്ടത്തില്‍ കരടിയെ കണ്ടതായി വി വരം   ലഭിച്ചതിനെത്തുടര്‍ന്ന ്പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് അറിയിച്ചു. കുറുവാദ്വീപി ല്‍ നിന്നാണു കരടി വന്നതെന്നതാണ ്ഉദ്യോഗസ്ഥരുടെ സംശയം.

രാവിലെ പതിനൊന്നോടെയാണു വനപാലകരും ആര്‍ആര്‍ടി സംഘവും നാട്ടുകാരും പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചത്. വനപാലകര്‍ക്കു  മുന്നിലൂടെ വയലിലൂടെ ഓടിയ കരടിക്കു പിന്നാലെ വനപാലകരും കുതിച്ചെങ്കിലും കരടി അക്കരയ്ക്കു കയറി മറഞ്ഞു. ഏറെ നേരത്തെ  തിരച്ചിലിനിടെ സമീപത്തെമില്ലുകുന്നിലേക്ക് കയറിയതായി കണ്ടെത്തി. തുടര്‍ന്ന്പടക്കം പൊട്ടിച്ച്അവിടെ നിന്ന ്ഇറക്കാനുള്ള ശ്രമം  നടന്നു. മൂന്നു മണിയോടെ തിരിച്ചിറങ്ങിയ കരടി മറ്റൊരു കുന്നിലേക്ക് കയറി. അവിടെ നിന്ന് ഇറക്കാന്‍ വൈകിട്ട് വരെ ശ്രമം നടത്തിയെങ്കിലും  പരാജയപ്പെട്ടു .

എന്നാല്‍ രാത്രി ആയതോടെ കൊമ്മയാട ്പ്രദേശത്തെ വീടുകള്‍ക്ക് സമീപം കരടി എത്തിയതായി നാട്ടുകാര്‍ പറഞ്ഞു. നോര്‍ത്ത് വയനാട് ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവല്‍, സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്‌ന കരീം എന്നിവരുടെ നേതൃത്വത്തിലാണ ്പ്രദേശത്ത് പരിശോധന നടക്കുന്നത്. രാത്രി പട്രോളിങ് ഏര്‍പ്പെടുത്തിയതായും ഇന്ന് തിരച്ചില്‍ പുനരാരംഭിക്കുമെന്നും അവര്‍ അറിയിച്ചു.

Related Articles

Back to top button