കൊല്ലം : എന്‍.എസ്.ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡിന് ജില്ലാ ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡി. വസന്തദാസ് അര്‍ഹനായി. ആതുര സേവന മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് എന്‍.എസ്. സഹകരണ ആശുപത്രി നല്കുന്ന അവാര്‍ഡാണ് ഇത്. സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ ചുരുങ്ങിയ കാലം കൊണ്ട് ജില്ലാ ആശുപത്രിയെ 2021 ലെ അന്താരാഷ്ട്ര നിലവാരമുള്ള ആശുപത്രികളില്‍ 61-ാം സ്ഥാനത്തേക്ക് ഉയര്‍ത്തുന്നതിനു പ്രധാനപങ്ക് വഹിച്ചതും ദേശീയ ഗുണനാലവാര പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളിലെ ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി കേന്ദ്രസര്‍ക്കാരിന്റെ കായകല്പം പുരസ്കാരത്തിനും ആശുപത്രിയെ അര്‍ഹമാക്കിയതും വിലയിരുത്തിയാണ് പുരസ്കാരം. 10,001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
Related Articles
Check Also
Close
-
രാജ്യത്ത് കോവിഡ് വ്യാപന നിരക്ക് കുത്തനെ കുറഞ്ഞുJuly 4, 2021 11:04 AM