KeralaLatestThiruvananthapuram

ഓൺലൈൻ പഠനോപകരണങ്ങൾക്കൊപ്പം റേഷൻ കാർഡ്

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട്: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്ക് പഠന സൗകര്യമൊരുക്കുന്നതിനായി കല്ലൂർ ഗവൺമെന്‍റ്  യുപി സ്കൂളിൽ സംഘടിപ്പിച്ച ടിവി ചലഞ്ചിൽ സമാഹരിച്ച തുക സാൽവിൻ സാൽവിയ എന്ന വിദ്യാർഥികളുടെ ഒറ്റമുറി കുടിലിൽ സ്കൂൾ അധികൃതർ നേരിട്ടെത്തി നൽകി. വൈദ്യുതി പോലും ഇല്ലാത്തവർക്ക് ദാരിദ്ര്യരേഖയ്ക്ക് മുകളിൽ ഉള്ള റേഷൻ കാർഡ് ആണെന്ന് അറിഞ്ഞു സ്കൂൾ അധികൃതർ നടത്തിയ ഇടപെടലിലൂടെ ഇവർക്ക് ജില്ലാ സപ്ലൈ ഓഫീസർ ജലജ റാണി താലൂക്ക് സപ്ലൈ ഓഫീസർ ഡി വർഗീസ് എന്നിവർ നേരിട്ടെത്തി ബിപിഎൽ റേഷൻകാർഡ് കൈമാറി. കല്ലൂർ ഗവൺമെന്‍റ് യുപി സ്കൂൾ പിടിഎ പ്രസിഡന്‍റ് എം എ ഉറൂബ്, ഹെഡ്മിസ്ട്രസ് ഷെറീന ബീഗം എച്ച്, എസ് എം സി ചെയർമാൻ ബാലമുരുകൻ എന്നിവർ ഇതിനായി പരിശ്രമിച്ച എല്ലാവർക്കും നന്ദി അറിയിച്ചു.

Related Articles

Back to top button