KeralaLatest

ക്രിസ്മസ് നൽകുന്നത് അനന്തമായ സഹനത്തിന്റെ സ്നേഹ സന്ദേശം – സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”

 

പുത്തൻകാവ് (ചെങ്ങന്നൂർ): ക്രിസ്മസ് നൽകുന്നത് ഒരിക്കലും വറ്റാത്ത ദൈവസ്നേഹത്തിന്റെ സന്ദേശമാണെന്ന് ശാന്തിഗിരിആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. ക്രിസ്തുവിന്റെ സ്നേഹംജനനം മുതൽ മരണംവരെ സഹന സ്നേഹത്തിലധിഷ്ഠിതമായിരുന്നു. സാധാരണ മനുഷ്യനായി ദൈവപുത്രൻ ജീവിച്ചു.കുരിശ്ശിലേറി മരണം വരിച്ചപ്പോഴും ആ സ്നേഹത്തിന്റെ കരുതലിന്റെ പങ്കുവെയ്ക്കലിന്റെ സന്ദേശം അദ്ദേഹം ലോകത്തിന് നൽകി. ക്രിസ്മസ് പങ്കുവെയ്ക്കലിന്റെയും കരുതലിന്റേയും സ്നേഹത്തിന്റെ സന്ദേശമായി ലോകത്തിന് സമ്മാനിക്കപ്പെട്ടിരിക്കുന്നു. സ്വാമി പറഞ്ഞു. ചെങ്ങന്നൂർ ഭദ്രാസനത്തിന് കീഴിലുള്ള പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡേക്സ് കത്തീഡ്രലിൽ നടന്ന ക്രിസ്മസ് കരോൾ സന്ധ്യയായ ഓഫിർത്തയിൽ ക്രിസ്മസ് സന്ദേശം നൽകി സംസാരിക്കുകയായിരുന്നു സ്വാമി. ക്രിസ്മസ് കരോൾ സന്ധ്യയ്ക്ക് ഇടവക വികാരി ഫാ.തോമസ് പി. നൈനാൻ അദ്ധ്യക്ഷനായിരുന്നു. സഹവികാരി ഫാ.ജോജി ജെയിംസ് ജോർജ് സ്വാഗതം ആശംസിച്ച യോഗത്തിൽ ക്രിസ്റ്റി മറിയം ജോജി, എലിസബത്ത് മത്തായി, മാർ പീലിക്സിനോസ് ഗായക സംഘാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button