Sports

കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ പ്രീസീസണ്‍ മത്സരം

“Manju”

ശ്രീജ.എസ്

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ആദ്യ പ്രീസീസണ്‍ മത്സരം കളിക്കും. കൊറോണ പ്രോട്ടോക്കോളുകള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതുള്ളതിനാല്‍ തന്നെ ഐ എസ് എല്ലിലെ ടീമുകളുമായി മാത്രമേ ഇത്തവണ പ്രീസീസണ്‍ പോരാട്ടങ്ങള്‍ നടക്കുകയുള്ളൂ. ഇന്ന് ഗോവയില്‍ വെച്ച്‌ ഹൈദരാബാദ് എഫ് സിയെ ആകും കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസണ്‍ നേരിടുക.

വിദേശ താരങ്ങളുടെ ക്വാറന്റൈന്‍ പൂര്‍ത്തിയാകാത്തതും പൂര്‍ത്തിയാവരുടെ ഫിറ്റ്നെസും പ്രശ്നമായതിനാല്‍ ഇന്ന് ഇന്ത്യന്‍ താരങ്ങളെ മാത്രമാകും രണ്ട് ക്ലബുകളും ഇറക്കുക. പരിശീലകന്‍ കിബു വികൂനയുടെ കീഴിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരമാകും ഇത്. ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയ കിബു വികൂന കഴിഞ്ഞ ദിവസം മുതല്‍ കേരള ബ്ലാസ്റ്റേഴ്സ് പരിശീലനത്തിന്റെ നേതൃത്വം ഏറ്റെടുത്തിരുന്നു.

Related Articles

Back to top button