Sports

ട്വന്റി 20 ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം

“Manju”

മെൽബൺ: ട്വന്റി 20 ലോകകപ്പിൽ പാകിസ്താനെതിരായ ആവേശകരമായ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഭാഗധേയങ്ങൾ മാറി മറിഞ്ഞ മത്സരത്തിൽ 4 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ഗംഭീര ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച വിരാട് കോഹ്ലിയും, കോഹ്ലിക്ക് ഉറച്ച പിന്തുണയുമായി ഒപ്പം നിന്ന ഹർദ്ദിക് പാണ്ഡ്യയും ചേർന്നാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. വിരാട് കോഹ്ലി അർദ്ധ സെഞ്ച്വറി നേടി. വിരാട് കോഹ്ലി അർദ്ധ സെഞ്ച്വറി നേടി. 53 പന്തിൽ 82 റൺസുമായി കോഹ്ലി പുറത്താകാതെ നിന്നു. ഹർദ്ദിക് പാണ്ഡ്യ 40 റൺസ് നേടി.

നേരത്തേ, ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പാകിസ്താൻ, 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് എടുത്തു. 3 വിക്കറ്റ് വീതം വീഴ്‌ത്തിയ അർഷ്ദീപ് സിംഗും ഹർദ്ദിക് പാണ്ഡ്യയുമാണ് പാകിസ്താനെ പിടിച്ചു നിർത്തിയത്.

52 റൺസെടുത്ത ഷാൻ മസൂദ് ആണ് പാകിസ്താന്റെ ടോപ് സ്കോറർ. ഇഫ്തിക്കർ അഹമ്മദ് 51 റൺസെടുത്തു. നേരിട്ട ആദ്യ പന്തിൽ തന്നെ പാകിസ്താൻ നായകൻ ബാബർ അസമിനെ പൂജ്യത്തിന് പുറത്താക്കി അർഷ്ദീപ് സിംഗ് ഇന്ത്യക്ക് തകർപ്പൻ സമ്മാനിച്ചു. നാലാം ഓവറിലെ അവസാന പന്തിൽ 4 റൺസെടുത്ത മുഹമ്മദ് റിസ്വാനെയും അർഷ്ദീപ് ഭുവനേശ്വർ കുമാറിന്റെ കൈകളിൽ എത്തിച്ചു. ഇതോടെ മത്സരത്തിൽ താളം നഷ്ടമായ പാകിസ്താനെ മസൂദും ഇഫ്തിക്കറും ചേർന്നാണ് കരകയറ്റിയത്.

ഇന്ത്യൻ ഇന്നിംഗ്സിൽ, പത്താം ഓവർ വരെ മത്സരം പാകിസ്താന്റെ വരുതിയിൽ ആയിരുന്നു. 31 റൺസ് എടുക്കുന്നതിനിടെ 4 വിക്കറ്റ് നഷ്ടമായി പരാജയത്തെ മുഖാമുഖം കണ്ട ഇന്ത്യയെ, ഇതിഹാസ തുല്യമായ പ്രകടനത്തിലൂടെ വിരാട് വിജയത്തിലെത്തിക്കുകയായിരുന്നു. ഉറച്ച പിന്തുണയുമായി പാണ്ഡ്യയും ഒപ്പം ചേർന്നതോടെ. അസാദ്ധ്യമായിടത്ത് നിന്നും ഇന്ത്യ മത്സരം പിടിച്ചെടുക്കുകയായിരുന്നു. രോഹിത് ശർമ്മയും രാഹുലും 4 റൺസ് വീതമെടുത്ത് മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. പാകിസ്താന് വേണ്ടി ഹാരിസ് റൗഫ് 2 വിക്കറ്റ് വീഴ്‌ത്തി.

Related Articles

Back to top button