IndiaLatest

പരശുറാം എക്‌സ്‌പ്രസിൽ വിദ്യാർഥിനി തളർന്നുവീണു

“Manju”

കണ്ണൂർ: മംഗളൂരു-നാഗർകോവിൽ പരശുറാം എക്സ്പ്രസിൽ ചൊവ്വാഴ്ച രാവിലെ ലേഡീസ് കോച്ചിലെ തിക്കിലും തിരക്കിലുംപെട്ട് പെൺകുട്ടി തളർന്നുവീണു. അവധികഴിഞ്ഞു തിരിച്ചുപോകുന്ന വിദ്യാർഥികളുടെ വൻതിരക്കിൽ വണ്ടിയിൽ സൂചികുത്താൻ ഇടമുണ്ടായിരുന്നില്ല. കൊല്ലത്ത് പഠിക്കുന്ന വിദ്യാർഥിനിക്ക് കോഴിക്കോട് എത്തുംമുമ്പാണ് തളർച്ച അനുഭവപ്പെട്ടത്.

പരശുറാം എക്സ്പ്രസിൽ മൂന്നുമാസത്തിനിടെ പത്തുപേരാണ് കുഴഞ്ഞുവീണത്. വന്ദേഭാരത് ഉൾപ്പെടെയുള്ള വണ്ടികൾക്കുവേണ്ടി പിടിച്ചിടുമ്പോഴാണ് യാത്രക്കാർക്ക് ദുരിതമാകുന്നത്.

Related Articles

Back to top button