InternationalLatest

വേദി മാറിയെത്തി, ടാക്​സിയില്‍ ട്രാക്കിലേക്ക്​​; ഒടുവില്‍ സ്വര്‍ണപതക്കം

“Manju”

ടോക്യോ: ഒളിമ്പിക്​സ്​ പുരുഷ വിഭാഗം 110 മീറ്റര്‍ ഹര്‍ഡില്‍സിലാണ്​ ജമേക്കന്‍ സ്​പ്രിന്ററായ ഹന്‍സല പാര്‍ച്ച്‌​മെന്‍റ്​ സ്വര്‍ണം നേടിയത്​. എന്നാല്‍, ടോക്യോയില്‍ താരം സ്വര്‍ണമണിയുന്നതിന്​ മുമ്പ്​ രസകരമായൊരു കഥയുണ്ട്​. മത്സരത്തിനായി ജമൈക്കന്‍ താരം ആദ്യമെത്തിയത്​ തെറ്റായ വേദിയിലായിരുന്നു. ഒളിമ്പിക്​സിന്​ ശേഷം സമൂഹമാധ്യമങ്ങളിലൂടെ ഹന്‍സല രസകരമായ ഈ സംഭവം വിവരിച്ചു.
ഒളിമ്പിക്​സ്​ സെമിഫൈനലില്‍ താന്‍ തെറ്റായ വേദിയിലാണ്​ എത്തിയത്​. ബസ്​ മാറി കയറിയതായിരുന്നു പ്രശ്​നത്തിന്​ കാരണം. മൊബൈലില്‍ പാട്ടു കേള്‍ക്കുകയായിരുന്ന താന്‍ ബസിലെ സഹയാത്രികര്‍ പറയുന്നതൊന്നും ശ്രദ്ധിച്ചിരുന്നില്ല. പിന്നീട്​ അപരിചതമായ വഴികളിലൂടെ ബസ്​ നീങ്ങിയതോടെയാണ്​ അമളി മനസിലായത്​.
എന്നാല്‍, തിരിച്ച്‌​ ശരിയായ വേദിയിലെത്തണമെങ്കില്‍ മറ്റൊരു ബസില്‍ കയറി ഒളിമ്പിക്​സ്​ വില്ലേജിലെത്തിയതിന്​ ശേഷം അവിടെ നിന്നും ഗ്രൗണ്ടിലേക്ക്​ പോകണമെന്നായിരുന്നു വളണ്ടിയര്‍മാര്‍ അറിയിച്ചത്​. അങ്ങനെ ചെയ്​തിരുന്നുവെങ്കില്‍ സമയത്തിന്​ മത്സരസ്ഥലത്ത്​ എത്താന്‍ സാധിക്കുമായിരുന്നില്ല. പക്ഷേ ഒരു ഒളിമ്പിക്​സ്​ വളണ്ടിയര്‍ എന്റെ രക്ഷക്കെത്തി.
അവര്‍ എനിക്ക്​ ടാക്​സി കൂലി നല്‍കി. അതുകൊണ്ട്​ തനിക്ക്​ കൃത്യസമയത്ത്​ മത്സരത്തിനെത്താനായെന്ന്​ ഹന്‍സല പറഞ്ഞു. ആ വളണ്ടിയറെ ക​െണ്ടത്താനുള്ള ശ്രമം തുടരുകയാണ്​. തന്റെ സ്വര്‍ണനേട്ടം അവര്‍ക്കായാണ്​ സമര്‍പ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റ്​ അഞ്ചിന്​ നടന്ന 110 മീറ്റര്‍ ഹര്‍ഡില്‍സ്​ മത്സരത്തില്‍ ലോകചാമ്പ്യന്‍ ഗ്രാന്‍റ്​ ഹോളോവേയിനെ തകര്‍ത്താണ്​ ഹന്‍സല ഒളിമ്പിക്​സില്‍ സ്വര്‍ണം നേടിയത്​.

Related Articles

Back to top button