LatestThiruvananthapuram

അന്താരാഷ്ട്ര കായിക ഉച്ചകോടി തിരുവനന്തപുരത്ത്

“Manju”

അന്താരാഷ്ട്ര കായിക ഉച്ചകോടി തിരുവനന്തപുരത്ത് നടക്കും. ഈ മാസം 23 മുതൽ 26 വരെ കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടക്കും. സംസ്ഥാനത്തിന്റെ കായികരംഗത്ത് സമാനതകളില്ലാത്ത ആഗോള പങ്കാളിത്തവും നിക്ഷേപവുമാണ് കായിക സമ്മേളനത്തിന്റെ ലക്ഷ്യം.

കായികമികവിന്റെ പാരമ്യത്തിലേക്ക് കേരളത്തെ എത്തിക്കുക, കായിക സമ്പദ്ഘടന വികസിപ്പിക്കുക എന്നതാണ് പുതിയ കായികനയത്തിന്റെ പ്രധാന ലക്ഷ്യം. സംസ്ഥാനത്തിന്റെ കായികരംഗത്ത് സമാനതകളില്ലാത്ത ആഗോള പങ്കാളിത്തതിനൊപ്പം, കായിക രംഗത്തെ നിക്ഷേപം കൂടി അന്താരാഷ്ട്ര കായികസമ്മേളനം ലക്ഷ്യംവയ്‌ക്കുന്നുണ്ട്. 23 മുതൽ 26 വരെ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്‌പോർട്‌സ് ഹബിൽ നടക്കുന്ന സ്പോർട്സ് സമ്മിറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റിന്റെ അനുബന്ധ പരിപാടികൾക്ക് 12 ന് കാസർഗോഡ് തുടക്കമാകും. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം സ്‌പോർട്‌സ് എക്കോണമി വികസിപ്പിക്കുന്നത്. രണ്ടുവർഷത്തിനുള്ളിൽ സ്‌പോർട്‌സ്‌ ഇക്കോണമിയിൽ നിന്ന്‌ ജിഡിപി ഉൽപാദനത്തിൽ 4.5 ശതമാനംവരെ സംഭാവന നൽകാൻ കഴിയും. ആദ്യമായാണ്‌ ഒരു സംസ്ഥാനം ഈ പരിശ്രമം നടത്തുന്നതെന്നും മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.

Related Articles

Back to top button