IndiaLatest

PSCപരിശീലന ക്ലാസിനിടെ 18-കാരന്‍ കുഴഞ്ഞുവീണു മരിച്ചു

“Manju”

ഇന്ദോര്‍: പരിശീലന ക്ലാസില്‍ ഇരിക്കവെ 18-കാരന്‍ കുഴഞ്ഞുവീണു മരിച്ചു. മധ്യപ്രദേശിലെ ഇന്ദോറില്‍ ബുധനാഴ്ച വൈകീട്ടാണ് സംഭവം. മധ്യപ്രദേശ് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ പ്രവേശന പരീക്ഷാ പരിശീലനത്തിനുള്ള ക്ലാസിലിരിക്കവെയാണ് മാധവ് എന്ന ഉദ്യോഗാര്‍ത്ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ ക്ലാസ് മുറിയിലെ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

ക്ലാസിലിരിക്കവെ മാധവിന് നെഞ്ചുവേദനയുണ്ടായി. ഇത് ശ്രദ്ധിച്ച സുഹൃത്തുക്കള്‍ സംഭവം അധ്യാപകന്റെ ശ്രദ്ധയില്‍ പെടുത്തി. അപ്പോഴേക്കും മാധവ് ഡെസ്‌കില്‍ നിന്ന് ഊര്‍ന്ന് നിലത്തേക്കുവീണു. ഉടന്‍ തന്നെ അധ്യാപകരും സുഹൃത്തുക്കളും മാധവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ മരണം സംഭവിക്കുകയായിരുന്നു.

സൈലന്റ് ഹാര്‍ട്ട് അറ്റാക്കാണ് മാധവിന് ഉണ്ടായത് എന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ഏതാനും ആഴ്ചയ്ക്കിടെ നാലുപേരാണ് ഇന്ദോറില്‍ സമാനമായ രീതിയില്‍ മരിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ദോറില്‍ വ്യായാമം ചെയ്യുന്നതിനിടെ മരിച്ച 55-കാരനും സ്‌കൂളിലിരിക്കവെ മരിച്ച 16-കാരിയും സൈലന്റ് അറ്റാക്കിന്റെ ഇരകളാണെന്നാണ് കരുതപ്പെടുന്നത്.

Related Articles

Back to top button