IndiaLatest

അയോധ്യ പ്രതിഷ്ഠ ദിനത്തില്‍ ഡല്‍ഹി എയിംസില്‍ പ്രഖ്യാപിച്ച അവധി പിന്‍വലിച്ചു

“Manju”

ന്യൂഡൽഹി : അയോധ്യ പ്രതിഷ്ഠ മുന്‍നിര്‍ത്തി നാളെ ഉച്ചവരെഅവധി നൽകാനുള്ള തീരുമാനം പിൻവലിച്ച് ഡൽഹി എയിംസ്. രോഗികൾക്ക് ഉണ്ടാകുന്ന ബുദ്ധിമു ട്ട്കണക്കിലെടുത്താണ് ഒപി അടക്കമുള്ളവി ഭാഗങ്ങൾ സാധാരണ നിലയിൽ പ്രവർത്തിക്കാൻ തീരുമാനിച്ചതെന്നാണ‌ വിശദീകരണം. അവധിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. രാമരാജ്യത്തിൽ ഇത് ഒരിക്കലും സംഭവി ക്കില്ലായിരുന്നു എന്ന് കപിൽ സിബൽ എംപി എക്സിൽ കുറിച്ചു.

സമാനമായ അവധി ഉത്തരവ് ഭുവനേശ്വർ എയിംസും ഇറക്കിയിട്ടുണ്ട്. അസമിൽ നാളെ അവധിയായിരിക്കുമെന്നും ഹോട്ടലുകളിൽ 2.30 വരെ നോൺ വെജ്ഭക്ഷണം നൽകല്ലെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു. പുതുച്ചേരി ജിപ്മർ ആശുപത്രിയിൽ പ്രഖ്യാപിച്ച നാളത്തെ അവധിക്ക് മാറ്റമില്ല. അവധിക്കെതിരായ പൊതുതാല്പര്യ ഹർജി മദ്രാസ് ഹൈക്കോടതി പരിഗണിച്ചെങ്കിലും, രോഗികളെ ബുദ്ധിമുട്ടിക്കില്ലെന്ന ആശുപത്രിയുടെ ഉറപ്പ്അംഗീകരിച്ചു.

Related Articles

Back to top button