IndiaLatest

ചരിത്ര വിജയത്തിന് ശേഷം ബൊപ്പണ്ണ പ്രധാനമന്ത്രിയെ കണ്ടു

“Manju”

ഓസ്ട്രേലിയൻ ഓപ്പണിലെ ചരിത്ര വിജയത്തിന് ശേഷം ജന്മനാട്ടിലെത്തിയ വെറ്ററൻ ടെന്നീസ് താരം രോഹൻ ബൊപ്പണ്ണ പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തി. പുരുഷ ഡബിള്‍സില്‍ മാത്യു എബ്ഡെനൊപ്പം ഇറ്റാലിയൻ ജോഡിയെ തകർത്തതാണ് കരിയറിലെ ആദ്യ ഗ്രാൻഡ് സ്ലാം താരം സ്വന്തമാക്കിയത്. ഫൈനലില്‍ ഇറ്റലിയുടെ സിമോണ്‍ ബോറെല്ലി-ആന്ദ്രേ വാവസോറി സഖ്യത്തെയാണ് ബൊപ്പണ്ണയും ഓസീസ് താരം മാത്യു എബ്ഡെനും നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയത്. ലോക റാങ്കിംഗില്‍ ഒന്നാമെതെത്തുന്ന പ്രായം കൂടിയ താരമാണ് ബൊപ്പണ്ണ.

“ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്ച നടത്താനുള്ള അവസരം ലഭിച്ചു. ലഭിച്ച സ്വീകരണം വിലമതിക്കാനാകാത്തതാണ്.എന്നെ ലോക ഒന്നാം നമ്പറിലേക്ക് നയിച്ച റാക്കറ്റ് അങ്ങേക്ക് സമ്മാനിക്കുന്നത് തനിക്ക് ലഭിക്കുന്ന ബഹുമതിയാണ്. അങ്ങയുടെ അനുഗ്രഹാശംസകള്‍ എനിക്ക് കൂടുതല്‍ പ്രചോദനം നല്‍കുന്നു “- ബൊപ്പണ്ണ എക്സില്‍ കുറിച്ചു. ഇതിന് പ്രധാനമന്ത്രി മറുപടിയും നല്‍കിയിട്ടുണ്ട്. താരം ഇതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

നിങ്ങളെ കണാനായതില്‍ വളരെയേറെ സന്തോഷം. നിങ്ങളുടെ നേട്ടം ഇന്ത്യക്ക് പ്രചോദനവും നിങ്ങളുടെ സമർപ്പണം നിരവധിപേർക്ക് ഊർജവുമാകും. താങ്കളുടെ ഭാവിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു”- പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

Related Articles

Back to top button