ചില സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമില്ല

ചില സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമില്ല

ചില സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമില്ല

“Manju”

ദുബായ്: യുഎഇയിലെ ചില പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിബന്ധന നീക്കി. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമല്ലെങ്കിലും ആളുകള്‍ 2 മീറ്റര്‍ സാമൂഹിക അകലം പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

പൊതുസ്ഥലങ്ങളില്‍ വ്യായാമം ചെയ്യുമ്പോള്‍ യുഎഇയില്‍ താമസിക്കുന്നവര്‍ മാസ്‌ക് ധരിക്കേണ്ടതില്ല. ഒരേ വീട്ടിലെ അംഗങ്ങള്‍ അവരുടെ സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമല്ലെന്ന് അധികൃതര്‍ അറിയിച്ചു. നീന്തല്‍ക്കുളത്തില്‍ പോകുന്നവര്‍ക്കും ബീച്ചില്‍ പോകുന്നവര്‍ക്കും മാസ്‌ക് നിര്‍ബന്ധമല്ല. സലൂണുകളിലും ബ്യൂട്ടി പാര്‍ലറുകളിലും മെഡിക്കല്‍ സെന്ററുകളിലും തനിച്ചാണെങ്കില്‍ മാസ്‌ക് ധരിക്കേണ്ടതില്ല. മേല്‍പ്പറഞ്ഞ സ്ഥലങ്ങളിലൊഴികെ മറ്റെല്ലായിടത്തും മാസ്‌ക് നിര്‍ബന്ധമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. കോവിഡ് വൈറസിനെതിരായ പോരാട്ടത്തില്‍ മാസ്‌കുകള്‍ ഏറ്റവും ഫലപ്രദമായ പ്രതിരോധ മാര്‍ഗമാണെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Related post