LatestThiruvananthapuram

സുരക്ഷ മിത്ര സംവിധാനം നിലവില്‍ വന്നു

“Manju”

തിരുവനന്തപുരം: സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ച വാഹന നിരീക്ഷണ സംവിധാനമായ സുരക്ഷാമിത്ര പദ്ധതി പ്രവര്‍ത്തനക്ഷമമായെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. വാഹന സഞ്ചാര വേളയില്‍ അസ്വഭാവിക സന്ദര്‍ഭങ്ങള്‍ ഉണ്ടായാല്‍ ഉടമകളുടെ മൊബൈലില്‍ അപകട സന്ദേശം അടിയന്തരമായി എത്തിക്കുന്ന പദ്ധതിയാണ് സുരക്ഷാമിത്ര.

വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ് ഡിവൈസില്‍ (VLTD) നിന്നുള്ള മുന്നറിയിപ്പ് സന്ദേശങ്ങള്‍ ഉടമകള്‍ക്ക് എസ്‌എംഎസ് സന്ദേശമായി ലഭിക്കും. വാഹനം എന്തെങ്കിലും അപകടത്തില്‍പെട്ടാലോ ഡ്രൈവര്‍മാര്‍ അമിതവേഗത്തില്‍ വണ്ടി ഓടിച്ചാലോ ഉടനടി ബന്ധപ്പെട്ട മൊബൈല്‍ നമ്പറില്‍ എസ്‌എംഎസ് ആയും ഇമെയില്‍ ആയും അലര്‍ട്ടുകള്‍ ലഭിക്കും. സന്ദേശത്തിന്റെ നിജ സ്ഥിതി പരിശോധിച്ച്‌ ഉടമകള്‍ക്ക് വാഹനത്തിന്റെ സുരക്ഷിതയാത്ര ഉറപ്പാക്കാം. ഉപകരണം ഘടിപ്പിക്കുന്ന അവസരത്തില്‍ കൊടുക്കുന്ന മൊബൈല്‍ നമ്പറിലും ഇമെയില്‍ ഐഡിയിലും ആണ് അലര്‍ട്ട് സന്ദേശങ്ങള്‍ എത്തുന്നത്. നമ്പരിലും ഇമെയില്‍ ഐഡിയിലും മാറ്റം വന്നാല്‍ [email protected] എന്ന ഇമെയിലില്‍ അറിയിച്ച്‌ തിരുത്തല്‍ വരുത്തേണ്ടതാണ്.

നിര്‍ഭയ പദ്ധതി പ്രകാരം കേരള മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ച വാഹന നിരീക്ഷണ സംവിധാനമാണ് സുരക്ഷാമിത്ര. ഇതിന്റെ ഭാഗമായി 2.38 ലക്ഷം വാഹനങ്ങളില്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുണ്ട്. നിരത്തുകളിലെ സഞ്ചാരം അപകട രഹിതമാക്കാന്‍ ഉദ്ദേശിച്ചുള്ള പുതിയ സംവിധാനം വാഹന ഉടമകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി ആന്റണി രാജു അഭ്യര്‍ത്ഥിച്ചു.

Related Articles

Check Also
Close
Back to top button