IndiaLatest

റിപ്പോ നിരക്കില്‍ മാറ്റമില്ല

“Manju”

മുംബൈ: കുറയുന്ന പണപ്പെരുപ്പവും പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക വളര്‍ച്ചയും പരിഗണിച്ച് ഇത്തവണയും റിസര്‍വ് ബാങ്ക് നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി. ഇതോടെ റിപ്പോ 6.5 ശതമാനത്തില്‍ തുടരും. വളര്‍ച്ചാ അനുമാനം നേരത്തെയുള്ള 7 ശതമാനത്തില്‍നിന്ന് മാറ്റംവരുത്തി

ആറാമത്തെ വായ്പാ നയയോഗത്തിലാണ് നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തുന്നത്. 2022 മെയില്‍ ആരംഭിച്ച നിരക്ക് വര്‍ധനവിന് 2023 ഫെബ്രുവരിയിലാണ് വിരാമമിട്ടത്. വിവിധ ഘട്ടങ്ങളിലായി നിരക്കില്‍ 2.50 ശതമാനം വര്‍ധനവരുത്തുകയും ചെയ്തു.

പണപ്പെരുപ്പം ക്ഷമതാ പരിധിയായ നാല് ശതമാനത്തിന് താഴെ കൊണ്ടുവരാനുള്ള നടപടികളുമായി മുന്നോട്ടുപോകാനും എംപിസി യോഗം തീരുമാനിച്ചു.

Related Articles

Back to top button