LatestThiruvananthapuram

മാല കവര്‍ന്ന യുവതിയെ മണിക്കൂറിനുള്ളില്‍ വലയിലാക്കി പോലീസ്

“Manju”

തിരുവനന്തപുരം:  റിട്ട.എസ്.ഐ.യുടെ ഭാര്യയുടെ കഴുത്തില്‍ കിടന്ന നാല് പവന്റെ മാല കവര്‍ന്ന കേസിലെ പ്രതിയെ മണിക്കൂറുകള്‍ക്കകം വലയിലാക്കി പോലീസ്. നേമം പോലീസാണ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ പിടികൂടിയത്. വട്ടിയൂര്‍ക്കാവ് കരിമണ്‍കുളം ഓമനവിലാസത്തില്‍ ജയലക്ഷ്മിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വെള്ളായണി തെന്നൂര്‍ അങ്കലംപാട്ട് വീട്ടില്‍ റിട്ട.എസ്.ഐ.ഗംഗാധരന്‍ നായരുടെ ഭാര്യ ശാന്തകുമാരി (74) യുടെ മാലയാണ് ഇവര്‍ കവര്‍ന്നത്.  ബുധനാഴ്ച ഉച്ചയോടെ ഒരാളെ കുറിച്ച് അന്വേഷിക്കാനെന്ന വ്യാജനേ ഈ വീട്ടിലെത്തിയ ജയലക്ഷ്മി വയോധികരായ ദമ്പതികളോട് സൗഹൃദം കാണിക്കുകയും കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയും ചെയ്തു. വെള്ളമെടുക്കാനായി അടുക്കളയിലേയ്ക്ക് പോയ ശാന്തകുമാരിയുടെ പിന്നാലെ അകത്തുകയറിയ ജയലക്ഷ്മി വീട്ടില്‍ ആരുമില്ലെന്ന് മനസിലാക്കിയ ശേഷം ശാന്തകുമാരിയുടെ കഴുത്തില്‍ കിടക്കുന്ന മാലയുടെ കൊളുത്ത് ഇളകി കിടക്കുന്നതായി പറയുകയും ശാന്തകുമാരി മാല ഊരി കൈയ്യിലെടുത്ത് പരിശോധിക്കുന്നതിനിടെ യുവതി മാല തട്ടിയെടുത്ത് ഓടി റോഡില്‍ സ്‌കൂട്ടറില്‍ കാത്തുനിന്ന മറ്റൊരു സ്ത്രീയുടെ കൂടെ രക്ഷപ്പെടുകയായിരുന്നു.

Related Articles

Back to top button