KeralaLatest

‘എന്താണ് ആനക്കോട്ടയില്‍ നടക്കുന്നത്?ആനകളെ മര്‍ദ്ദിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി കോടതി

“Manju”

കൊച്ചി: ഗുരുവായൂര്‍ ദേവസ്വത്തിനു കീഴിലുള്ള പുന്നത്തൂര്‍ കോട്ടയില്‍ ആനകളെ മര്‍ദിക്കുന്ന ദൃശ്യം പുറത്തുവന്നതിന് പിന്നാലെ രൂക്ഷ പ്രതികരണവും കടുത്ത നടപടികളുമായി ഹൈക്കോടതി. ആര്‍ക്കാണ് ആനക്കോട്ടയുടെ ചുമതലയെന്ന് കോടതി ആരാഞ്ഞു. ആനകളെ മര്‍ദ്ദിച്ച സംഭവത്തില്‍ ആര്‍ക്കൊക്കെ എതിരെ നടപടി എടുത്തെന്നും കോടതി ചോദിച്ചു. എന്താണ് ആനക്കോട്ടയില്‍ നടക്കുന്നതെന്ന് അറിവുണ്ടോ എന്ന് ഗുരുവായൂര്‍ ദേവസ്വത്തോടു കോടതി ചോദിച്ചു.

മാനേജിങ് കമ്മിറ്റിക്ക് ഇതില്‍ ഉത്തരവാദിത്തം വേണ്ടതില്ലേ എന്നും ആരാഞ്ഞു. ആനകളുടെ സംരക്ഷണം സംബന്ധിച്ച് എല്ലാ വിധ ഉത്തരവുകളും പാലിക്കപ്പെടുന്നുണ്ടെന്ന്  ഉറപ്പാക്കണമെന്ന് കോടതി ദേവസ്വം ബോര്‍ഡിനോട് നിര്‍ദേശിച്ചു. ആനകളോട് ക്രൂരമായി പെരുമാറുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാവണം. ഇരുമ്പുതോട്ടി ഉപയോഗിക്കുന്ന പാപ്പാന്‍മാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണം. ആനക്കോട്ടയില്‍ സിസിടിവി സ്ഥാപിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

പുന്നത്തൂര്‍കോട്ടയിലെ ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ കെ.എസ്.മായാദേവി, ആനകള്‍ക്ക് മര്‍ദനമേറ്റ സംഭവവും അതിന്‍മേല്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്നിവയടക്കം ചൊവ്വാഴ്ചകം സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, ജി ഗിരീഷ് എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു. സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിലെ റേഞ്ച് ഫോറസ്റ്റ് ഓഫിസറെ കേസില്‍ കക്ഷി ചേര്‍ത്ത കോടതി ഇവരോടും ചൊവ്വാഴ്ചയ്…
സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു.

 

Related Articles

Back to top button