KeralaLatest

ഉൾക്കാഴ്ചകൾക്ക് നിറമേകി ഫിനാൻസ് ഗൂഗിൾ മീറ്റ്

“Manju”

പോത്തൻകോട് : ഇന്ന് വൈകിട്ട് 7 മണിമുതൽ 10 മണിവരെ ഗൂഗിൾ മീറ്റിൽ നടന്ന ഫൈനാൻസ് ഡിപ്പാർട്ട്മെന്റിന്റെ ‘Insightful Minds’ എന്ന മീറ്റിംഗ് പേരുപോലെ തന്നെ ആശ്രമത്തിന്റെ ഫൈനാൻസ് രംഗത്തിന്റെ ഉൾക്കഴ്ചകൾക്ക് നിറമേകുന്നതായി. ആശ്രമത്തിന്റെ വിവിധ ബ്രഞ്ചുകൾ, യൂണിറ്റുകൾ, ഏരിയകൾ ഡിപ്പാർട്ട്മെന്റുകൾ എന്നിവിടങ്ങളിലെ ചുമതലക്കാരായ 350 ൽ പരം സ്റ്റാഫുകളെ അണിനിരത്തി നടന്ന മീറ്റിംഗിൽ

നിലവിലുള്ള ആശ്രമം അക്കൗണ്ടിംഗ് സബ്രദായത്തെക്കുറിച്ചും തുടർന്ന് സ്വീകരിക്കേണ്ട മാർഗ്ഗങ്ങളും നടപടികളും ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്ന തരത്തിൽ വിശദീകരിച്ച് ഓരോ ചുമതലക്കാരും സംസാരിച്ചത് കണക്കുക്ലാസ്സിലെ രസതന്ത്രമെന്നപോലെ തോന്നി. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി മുഖ്യ പ്രഭാഷണം നടത്തി. ഗൂഗിള്‍ മീറ്റിൽ ഫൈനാൻസ് സെക്രട്ടറി ജനനി നിർമ്മല ജ്ഞാന തപസ്വിനി, ആശ്രമം ജനറൽ സെക്രട്ടറിയുടെ ഓഫീസ് ഡയറക്ടർ ജനനി ദിവ്യ ജ്ഞാനതപസ്വിനി എന്നിവര്‍ മഹനീയ സാന്നിദ്ധ്യമായി. ഫൈനാൻസ് കൺട്രോളർ ജനനി ഗുരുചന്ദ്രിക ജ്ഞാനതപസ്വിനി, ജനറൽ മാനേജർ ഫൈനാൻസ് എൻ.സോമരാജൻ, അഡീഷണൽ ജനറൽ മാനേജർ പ്രശാന്ത് കുമാർ എ., ഡെപ്യൂട്ടി ജനറൽമാനേജർമാരായ ലൈല വി, അജിത് കുമാർ വി എന്നിവർ സംസാരി്ച്ചു. അസിസ്റ്റന്റ് ജനറൽ മാനേജർ സുധീന്ദ്ര തീർത്ഥൻ എസ്. സ്വാഗതവും അഡീഷണല്‍ ജനറല്‍ മാനേജര്‍ (ഫിനാന്‍സ്) രാമകൃഷ്ണന്‍ പി. നന്ദിയും രേഖപ്പെടുത്തി.

Related Articles

Back to top button