KeralaLatestThiruvananthapuram

വീടുകള്‍ യജ്ഞശാലയാക്കി ജനസേവികപുരം യൂണിറ്റ് വീണ്ടും മാതൃകയാവുന്നു.

“Manju”

പോത്തൻകോട്: വീടുകളില്‍ യജ്ഞശാലയൊരുക്കി തിരുവനന്തപുരം ഏരിയ (റൂറല്‍) യിലെ ജനസേവികപുരം യൂണിറ്റ്. പൂജിതപീഠം സമർപ്പണം ആഘോഷത്തോടനുബന്ധിച്ചുള്ള വിഭവ സമാഹരണത്തിന്റെ ഭാഗമായി കുംഭമേളയ്ക്ക് കുംഭം നിറയ്ക്കുവാനുള്ള നാളികേരം വീടുകളില്‍ തന്നെ ഒരുക്കിയാണ് ഇത്തവണ ജനസേവികപുരം യൂണിറ്റുകാര്‍ സമര്‍പ്പിച്ചത്. ആദ്യമായിട്ടാണ് കുംഭം നിറയ്ക്കുവാനുള്ള നാളികേരം വീടുകളില്‍ തന്നെ ഒരുക്കി ഗുരുവിന് സമര്‍പ്പിക്കപ്പെടുന്നത്. തിരുവനന്തപുരം റൂറല്‍ ഏരിയയിലെ ജനസേവികപുരം യൂണിറ്റുകാരാണ് മാതൃകാപരമായ രീതിയില്‍ സമര്‍പ്പണം നടത്തിയിരിക്കുന്നത്. തുടര്‍ന്നുള്ള ആഘോഷങ്ങളിലും ഇപ്രകാരം ശുദ്ധിയും പവിത്രതയും പ്രാര്‍ത്ഥനയും ജീവിതത്തില്‍ സൂക്ഷിച്ച് വ്രതമെടുത്ത് വീടുകളില്‍ തന്നെയിരുന്ന് തേങ്ങ വൃത്തിയാക്കി യജ്ഞശാലയിലേക്ക് സമര്‍പ്പിക്കുവാനാണ് റൂറല്‍ ഏരിയയിലെ യൂണിറ്റുകളുടെ തീരുമാനം.

ജന്മഗൃഹ തീര്‍ത്ഥയാത്രയില്‍ വീടുകളില്‍ കാണിക്ക വഞ്ചിയില്‍ പണം നിക്ഷേപിച്ച് ആ പണവുമായി ജന്മഗൃഹത്തിലേക്ക് തീര്‍ത്ഥയാത്ര നടത്തുന്നതും ആദ്യമായി തുടങ്ങിവെച്ചത് തിരുവനന്തപുരം റൂറല്‍ ഏരിയയിലെ ജനസേവികപുരം യൂണിറ്റാണ്. ഇതില്‍ ഏകദേശം നാല്പതോളം പേര്‍ ഭാഗഭാക്കാകുന്നുമുണ്ട്. തിരുവനന്തപുരം റൂറല്‍ ഏരിയയില്‍ നിന്നുള്ള വിഭവസമാഹരത്തിന്റെ തുടക്കത്തിനും ജനസേവികപുരം യൂണിറ്റ് മുന്നില്‍തന്നെയുണ്ടായിരുന്നു.

Related Articles

Back to top button