InternationalLatest

ഫെയ്‌സ്‌ബുക്കിന്‌ വീണ്ടും തകരാർ; പലരുടേയും പോസ്‌റ്റുകൾ അപ്രത്യക്ഷമായി

“Manju”

ഇടവേളയ്‌ക്കുശേഷം ഫെയ്‌സ്‌ബുക്കിൽ വീണ്ടും തകരാർ തുടങ്ങി. പലരും പങ്കുവച്ച പോസ്‌റ്റുകൾ അപ്രത്യക്ഷമായി. പ്രശ്‌നം നേരിടുന്നുവെന്ന്‌ നിരവധി ഉപഭോക്താക്കൾ വിവരം പങ്കുവയ്‌ക്കുന്നുണ്ട്‌.

സ്വന്തം ഫീഡിൽ പോസ്‌റ്റുകൾ കാണുന്നില്ല എന്ന പരാതിയാണ്‌ പലരും പങ്കുവയ്‌ക്കുന്നത്‌. മുഴുവൻ പേർക്കും പ്രശ്‌നം നേരിടുന്നുമില്ല.
ഫെയ്‌സ്ബുക്കില്‍ ലോഗിന്‍ ചെയ്‌ത് സ്വന്തം ഹോം പേജ് തുറന്നാല്‍ നോ പോസ്റ്റ്‌സ് അവെയ്‌ലബിള്‍എന്നാണ് കാണിക്കുന്നത്.
എന്താണ്‌ കാരണമെന്നത്‌ അവ്യക്തമാണ്‌. ഫെയ്‌സ്‌ബുക്കിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണത്തിനായി കാത്തിരിക്കുകയാണ്‌ ഏവരും.

Related Articles

Back to top button