IndiaLatest

ലോക്കോ പൈലറ്റില്ലാതെ കശ്മീർ മുതൽ പഞ്ചാബ് വരെ ചരക്ക് ട്രെയിൻ ഓടി

“Manju”

ലോക്കോ പൈലറ്റില്ലാതെ കശ്മീർ മുതൽ പഞ്ചാബ് വരെ ചരക്ക് ട്രെയിൻ ഓടി; ഒഴിവായത്  വൻ ദുരന്തം– വിഡിയോ - Indian Railway - Manorama News
ന്യൂഡൽഹി∙ ലോക്കോ പൈലറ്റില്ലാതെ കിലോമീറ്ററുകളോളം ട്രെയിൻ ഓടിയ സംഭവത്തിൽ ഒഴിവായത് വൻ ദുരന്തം. ജമ്മു കശ്മീരിലെ കഠ്‌വ മുതൽ പഞ്ചാബ് വരെയാണ് ട്രെയിൻ ലോക്കോ പൈലറ്റ് ഇല്ലാതെ ഓടിയത്. ജമ്മു കശ്മീരിലെ കഠ്‌വ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ചരക്കു ട്രെയിനാണ് തനിയെ ഓടിയത്. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു.

കഠ്‌വ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ അപ്രതീക്ഷിതമായി തനിയെ ഓടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പഠാൻകോട്ട് ഭാഗത്തേക്കുള്ള ദിശയിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ, മുന്നിലെ ചെറിയ ഇറക്കത്തിലൂടെ തനിയെ ഉരുണ്ടു നീങ്ങുകയായിരുന്നു. ഒരു ഘട്ടത്തിൽ മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയിൽ ഈ ട്രെയിൻ സഞ്ചരിച്ചതായാണ് വിവരം.
ഒടുവിൽ റെയിൽവേ അധികൃതരുടെ തീവ്ര ശ്രമത്തിനൊടുവിൽ പഞ്ചാബിലെ മുഖേരിയാനു സമീപം ഉച്ചി ബാസിയിൽ വച്ചാണ് ട്രെയിൻ തടഞ്ഞു നിർത്താനായത്.
ഇതിനിടെ, ട്രെയിൻ ലോക്കോ പൈലറ്റില്ലാതെ ഓടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. ഒരു റെയിൽവേ സ്റ്റേഷനിലൂടെ ട്രെയിൻ അതിവേഗം പോകുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്.

Related Articles

Back to top button