InternationalLatest

‘സ്റ്റാര്‍ ട്രെക്ക്’ താരം കെന്നത്ത് മിച്ചല്‍ അന്തരിച്ചു

“Manju”

ലോസ് ആഞ്ജലീസ്: നടന്‍ കെന്നത്ത് മിച്ചല്‍ (49) അന്തരിച്ചു. അമിട്രോഫിക് ലാറ്ററല്‍ സ്‌ക്ലീറോസിസിനെ തുടര്‍ന്ന് വര്‍ഷങ്ങളിലേറെയായി ചികിത്സയിലായിരുന്നു. മരണവാര്‍ത്ത കെന്നത്തിന്റെ കുടുംബാംഗങ്ങള്‍ ആണ് അറിയിച്ചത്. കാനഡയില്‍ ജനിച്ച കെന്നത്ത് നോ മാന്‍സ് ലാന്റ് എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്.

‘മിറാക്കിള്‍’, ‘ദ റിക്രൂട്ട്’, ‘ക്യാപ്റ്റന്‍ മാര്‍വെല്‍’ തുടങ്ങിയ സിനിമകളില്‍ വേഷമിട്ടു. സിനിമയ്ക്ക് പുറമേ അന്‍പതോളം ടെലിവിഷന്‍ സീരീസുകളിലും അഭിനയിച്ചു. ‘ജെറുക്കോ’, ‘സ്റ്റാര്‍ ട്രെക്ക്; ഡിസ്‌കവറി’ തുടങ്ങിയവയാണ് ശ്രദ്ധേയമായ സീരീസുകള്‍. 2022ല്‍ റിലീസ് ചെയ്ത ‘ദ ഓള്‍ഡ് മാന്‍’ ആണ് അവസാന ചിത്രം.

Related Articles

Back to top button