InternationalLatest

‘കറുത്ത വെള്ളിയാഴ്ച’ കച്ചവടം പൊടിപൊടിക്കാൻ കോടിക്കണക്കിന് ബ്രാൻഡുകൾ

“Manju”

ബ്ലാക്ക് ഫ്രൈഡെ കച്ചവട ചരിത്രത്തിൽ റെക്കോർഡ് നേട്ടം കൈവരിക്കാൻ ലക്ഷ്യമിട്ട് ആപ്പിളും സാംസങ്ങും തുടങ്ങി ലോകത്തിലെ ചെറുതും വലുതുമായ കോടിക്കണക്കിന് ബ്രാൻഡുകൾ വൻ ഒരുക്കങ്ങളാണ് നടത്തുന്നത്. നവംബർ 27 നാണ് ഈ വർഷത്തെ ബ്ലാക്ക് ഫ്രൈഡെ കച്ചവടം നടക്കുന്നത്. വാൾമാർട്ട്, ആമസോൺ തുടങ്ങി കമ്പനികളെല്ലാം വൻ ഓഫർ നൽകിയാണ് കച്ചവടം നടത്തുന്നത്.

സ്മാർട് ഫോണുകൾ, ഗെയിംസ് ഉൽപ്പന്നങ്ങൾ, ടെലിവിഷനുകൾ, മറ്റു ഇലക്ട്രോണിക്സ് ഡിവൈസുകളെല്ലാം വിൽപ്പനയ്ക്കുണ്ട്. മികച്ച ഡീലുകളുടെ പരസ്യങ്ങള്‍ വന്നു കഴിഞ്ഞു. ഐഫോണുകൾ, ഗ്യാല്ക്സി ഹാൻഡ്സെറ്റുകൾ, സ്മാർട് ടിവികൾ എക്സ്ബോക്സ്, പ്ലേസ്റ്റേഷൻ മോഡലുകൾ, 4കെ എച്ച്ഡിടിവി എന്നിവയ്ക്കെല്ലാം വൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ആമസോണിന്റെ ഗ്ലോബൽ സെല്ലിങ് പ്രോഗ്രാമിന്റെ ഭാഗമായി 70,000 ഇന്ത്യൻ കയറ്റുമതിക്കാർ ദശലക്ഷക്കണക്കിന് ‘മെയ്ഡ് ഇൻ ഇന്ത്യ’ ഉൽപ്പന്നങ്ങൾ ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന അവധിക്കാലം മുന്നിൽകണ്ട് ആമസോണിന്റെ ആഗോള വെബ്‌സൈറ്റുകളിൽ ആയിരക്കണക്കിന് പുതിയ ഉൽപ്പന്നങ്ങൾ കയറ്റുമതിക്കാർ അവതരിപ്പിക്കുന്നുണ്ടെന്ന് കമ്പനി അറിയിച്ചു.

ബ്ലാക്ക് ഫ്രൈഡേയും സൈബർ മൺഡേയും അമേരിക്കയിലെ അവധിക്കാലത്തിന്റെ ആരംഭത്തെ അടയാളപ്പെടുത്തുന്ന സുപ്രധാന സംഭവങ്ങളാണ്. ഈ സമയത്ത് ഉപയോക്താക്കൾ വീട്ടിൽ ഉപയോഗിക്കുന്നതിനും സുഹൃത്തുക്കൾക്കും കുടുംബത്തിനും സമ്മാനങ്ങൾ നൽകുന്നതിനുമാണ് സെയിൽ നടത്തുന്നത്.

ബ്ലാക്ക് ഫ്രൈഡേയും സൈബർ മൺഡേയും ആഗോള അവധിക്കാലത്തിന്റെ തുടക്കമായി അടയാളപ്പെടുത്തുന്നതിനാൽ ആമസോൺ ഗ്ലോബൽ സെല്ലിംഗിലെ ഇന്ത്യൻ ബ്രാൻഡുകൾക്ക് വർഷത്തിലെ ഒരു പ്രധാന സമയമാണെന്ന് ആമസോൺ ഇന്ത്യയുടെ ഗ്ലോബൽ ട്രേഡ് ഡയറക്ടർ അഭിജിത് കമ്ര പറഞ്ഞു.

അമേരിക്കയിലെ താങ്ക്സ്ഗിവിങ് ദിവസത്തിന്റെ പിറ്റേ വെള്ളിയാഴ്ചയ്ക്കു പറയുന്ന പേരാണ് ബ്ലാക്ക് ഫ്രൈഡെ അഥവാ കറുത്ത വെള്ളിയാഴ്ച. ക്രിസ്തുമസ് ആഘോഷങ്ങളുടെ തുടക്കമെന്നോണം വിപണി സജീവമാകുന്ന ദിവസം കൂടിയാണിത്. ബ്ലാക്ക് ഫ്രൈഡെയിൽ മിക്ക കടകളും അർധരാത്രിയിലോ നേരത്തെയോ തുറക്കും. എല്ലാ ഉൽപന്നങ്ങളും വില കുറച്ചു നൽകും. നിലവിൽ ഇലക്ട്രോണിക് ഡിവൈസുകളാണ് ഈ ദിനത്തിൽ ഏറ്റവും കൂടുതൽ കച്ചവടം നടക്കുന്നത്.

Related Articles

Back to top button