IndiaLatest

ഹോക്കി ഇന്ത്യ സി.ഇ.ഒ. പദവിയില്‍ നിന്ന് എലേന നോര്‍മൻ രാജിവച്ചു

“Manju”

ന്യൂഡല്‍ഹി : ഹോക്കി ഇന്ത്യ സി.ഇ.ഒ. ആയ എലേന നോർമൻ (49) തൻ്റെ പദവി രാജിവച്ചു. ശമ്ബളം പിടിച്ചുവച്ചതും ഫെഡറേഷനിലെ വിഭാഗീയതയും കാരണങ്ങളായി കാട്ടിയാണ് ഓസ്ട്രേലിയക്കാരിയായ എലേനയുടെ രാജി.

കഴിഞ്ഞ 13 വർഷങ്ങളായി ഹോക്കി ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായിരുന്നു എലേന. കഴിഞ്ഞ 3 മാസത്തെ ഇവരുടെ ശബളം നല്‍കിയിരുന്നില്ലെന്നാണു അറിയാൻ കഴിഞ്ഞത്. കാര്യത്തെക്കുറിച്ച്‌ കൂടുതല്‍ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് എലേന പറഞ്ഞു. എലേനയുടെ കാലത്ത് ഇന്ത്യൻ ടീം ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയിരുന്നു.

Related Articles

Back to top button