KeralaLatestThiruvananthapuram

കേക്ക് കഴിച്ചതിന് പിന്നാലെ യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധയെന്ന് സംശയം

“Manju”

കേക്ക് കഴിച്ച 23-കാരൻ മരിച്ചു, വീട്ടുകാർക്ക് ശാരീരിക അസ്വസ്ഥത; ഭക്ഷ്യ  വിഷബാധയെന്ന് ആരോപണം

വർക്കല : ഇലകമൺ സ്വദേശി വിനുവി(23)ന്റെ മരണ കാരണം ഭക്ഷ്യവിഷബാധയെന്ന് ബന്ധുക്കൾ. മാർച്ച് 2 ന് രാവിലെ ആണ് വിനു മരിച്ചത്. 29ന് വൈകിട്ട് വീടിനടുത്തുള്ള കടയിൽ നിന്നും കേക്ക് വാങ്ങി കഴിച്ചിരുന്നുവെന്നും ഇതിന് പിന്നാലെ വയറുവേദന ഉൾപ്പെടെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിയെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ശാരീരിക അസ്വസ്ഥതകൾ ആദ്യം കാര്യമാക്കിയില്ല. എന്നാൽ, ഇന്നലെ രാവിലെ ശാരീരിക അസ്വസ്ഥതകൾ മൂർച്ഛിച്ചതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തും മുമ്പേ വിനു മരിച്ചുവെന്നാണ് ബന്ധുക്കൾ പറയുന്നത്.

വിനുവിന്റെ അമ്മയും സഹോദരങ്ങളും സമാന ലക്ഷണങ്ങളോടെ ആശുപത്രിയിലാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.

Related Articles

Check Also
Close
Back to top button