KeralaLatest

മാത്യു കുഴല്‍നാടന്‍ എം.എല്‍.എയ്ക്കും എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും താത്ക്കാലിക ജാമ്യം

“Manju”

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി കോതമംഗലം ടൗണില്‍ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റ് ചെയ്ത മാത്യു കുഴല്‍നാടന്‍ എം.എല്‍.എയ്ക്കും എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും താത്ക്കാലിക ജാമ്യം. നേരത്തെ മാത്യു കുഴല്‍നാടന്‍ എം എല്‍ എ യും എറണാംകുളം ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസും അടക്കം 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബലം പ്രയോഗിച്ചാണ് പൊലീസ് എംഎല്‍എ അടക്കമുള്ളവരെ സമരപന്തലില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഡീന്‍ കുര്യാക്കോസ് എം.പി, മാത്യു കുഴല്‍നാടന്‍ എം.എല്‍.എ എന്നിവര്‍ ഉള്‍പ്പെടെ കണ്ടാലറിയുന്ന 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ആശുപത്രിയില്‍ ആക്രമണം നടത്തല്‍, മൃതദേഹത്തോട് അനാഥരവ് എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകളാണ് 14 പേര്‍ക്കെതിരെയും ചുമത്തിയിരിക്കുന്നത്.

Related Articles

Back to top button