IndiaLatest

ഓപ്പണ്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും നീറ്റ് എക്സാം എഴുതാം

“Manju”

ന്യൂഡല്‍ഹി: സെൻട്രല്‍ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ, സംസ്ഥാന ബോർഡ് എന്നിവയുടെ അംഗീകാരമുള്ള ഓപ്പണ്‍ സ്കൂളുകളില്‍ പഠിച്ച 10, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർത്ഥികള്‍ക്ക് നീറ്റ് എക്സാം എഴുതാൻ അവസരം. സുപ്രീം കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

1997-ലെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ റെഗുലേഷൻ ഓണ്‍ ഗ്രാജുവേറ്റ് മെഡിക്കല്‍ എജുക്കേഷൻ ഓപ്പണ്‍ സ്കൂളുകളില്‍ പഠിച്ച വിദ്യാർത്ഥികളെ നീറ്റ് എക്സാം എഴുതുന്നതില്‍ നിന്നും വിലക്കിയിരുന്നു. ഇതിനെ തുടർന്നാണ് ഓപ്പണ്‍ സ്കൂള്‍ വിദ്യാർത്ഥികള്‍ക്കും പരീക്ഷ എഴുതാനുള്ള അവസരം ലഭ്യമാക്കിയിരിക്കുന്നത്.

മെഡിക്കല്‍ കൗണ്‍സില്‍ സമർപ്പിച്ച അപ്പീലിലാണ് സുപ്രീം കോടതി നിർണായക ഇടപെടല്‍ നടത്തിയിരിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകളും സാമൂഹിക കാരണങ്ങളും കാരണം റെഗുലർ സ്കൂളുകളില്‍ ചേരാത്ത വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും നീറ്റിന് അർഹരല്ലെന്നുള്ള മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമാനം ഭരണഘടനാ ധാർമികതയ്ക്ക് വിരുദ്ധമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ചന്ദ്രശേഖർ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മെഡിക്കല്‍ യുജി പ്രവേശന പരീക്ഷയാണ് നീറ്റ്.

Related Articles

Back to top button