IndiaLatest

ഏഴ് കൊവിഡ് വാക്സിനുകള്‍ കൂടി ഉടന്‍ ലഭ്യമാകും

“Manju”

രാജ്യത്ത് ഏഴ് കൊവിഡ് വാക്സിനുകള്‍ കൂടി ഉടന്‍ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോക്ടര്‍ ഹര്‍ഷവര്‍ദ്ധന്‍. ഡല്‍ഹിയിലെ ഹാര്‍ട്ട് ആന്റ് ലങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രണ്ടാം ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ രാജ്യത്ത് ഏഴ് കൊവിഡ് വാക്‌സിനുകള്‍ കൂടി പരീക്ഷണഘട്ടത്തിലാണ്. അവയില്‍ മിക്കതും പരിശോധനയുടെ അവസാന ഘട്ടത്തിലുമാണ്. ഇരുപത്തിനാല് കൊവിഡ് വാക്സിനുകള്‍ കൂടി ക്ലിനിക്കല്‍ പരിശോധനയ്ക്ക് തയ്യാറെടുക്കുന്നതായും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button