IndiaLatest

ഭൂമിയിലെ ഏറ്റവും വലിയ സ്ക്രീനിലും റെസല്യൂഷനിലും നമുക്ക് മുന്നിലേയ്‌ക്ക് ഒരു സിനിമ വന്നാല്‍….

“Manju”

സിനിമ എന്ന കല ഓരോ ദിവസവും നമ്മെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അതിനൂതനമായ സാങ്കേതിക വിദ്യകളുപയോഗിച്ച്‌ സിനിമ എന്നും പുതുക്കപ്പെട്ടു കൊണ്ടിരിക്കുന്നു. സ്ക്രീനുകളുടെ വലിപ്പം, ശബ്ദ ക്രമീകരണം, റെസല്യൂഷൻ എന്നിങ്ങനെയുള്ള സാങ്കേതിക വിദ്യകളുടെ പരീക്ഷണം സിനിമയില്‍ വരുന്നതോടെ പ്രേക്ഷകര്‍ അത്ഭുതപ്പെടാറുണ്ട്. നിലവില്‍ നമ്മുടെ സിനിമാ പ്രദര്‍ശിപ്പിക്കുന്നത് 4 കെ റെസല്യൂഷനിലാണ്. ഇത് തന്നെ നമ്മെ അത്ഭുതപ്പെടുത്തുന്നു. എന്നാല്‍, ഭൂമിയിലെ ഏറ്റവും വലിയ സ്ക്രീനിലും റെസല്യൂഷനിലും നമുക്ക് മുന്നിലേയ്‌ക്ക് ഒരു സിനിമ വന്നാലോ!
ഇപ്പോഴിതാ, ദൃശ്യമിഴിവ് കൊണ്ട് യുഎസിലെ ലാസ് വേഗാസ് ജനങ്ങളെ അത്ഭുതപ്പെടുത്താനൊരുങ്ങുകയാണ്. ലോകത്തിലെ ആദ്യ ഇമ്മേഴ്സീവ് അനുഭവം ജനങ്ങളിലേയ്‌ക്ക് എത്തിക്കുകയാണ് പ്രശസ്ത അമേരിക്കന്‍ ചലച്ചിത്ര സംവിധായകന്‍ ഡാരെന്‍ അരണോവ്‍സ്‍കി. ‘പോസ്റ്റ്കാര്‍ഡ് ഫ്രം എര്‍ത്ത്’ എന്ന ദൃശ്യാവതരണം ഒക്ടോബര്‍ 6-ന് പ്രേക്ഷകര്‍ക്ക് മുന്നിലേയ്‌ക്ക് എത്തും. മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡൻ എന്റര്‍ടൈൻമെന്റ് കോര്‍പ്പറേഷനാണ് നാല് ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പത്തില്‍ യുഎസിലെ ലാസ് വേഗാസിലെ സ്ഫിയറിനുള്ളില്‍ ഒരു ദൃശ്യാനുഭവം ഒരുക്കുന്നത്. 160,000 ചതുരശ്ര അടിയാണ് ഇവയുടെ വലിപ്പം.

Related Articles

Back to top button